നിപ: അതിര്‍ത്തിയിലും ജാഗ്രത

Web Desk
Posted on June 07, 2019, 6:25 pm

മൂന്നാര്‍: കേരളത്തില്‍ നിപ്പയെക്കുറിച്ചുള്ള ആശങ്കള്‍ ഉയരുന്നതിനിടെ കേരള തമിഴ്‌നാട് അതിര്‍ത്തി ജാഗ്രതയിലായി. ഇടുക്കി ജില്ലയോട് ചേര്‍ന്നു കിടക്കുന്ന തമിഴ്‌നാട്ടിലെ തേനി ജില്ലയിലാണ് കനത്ത ജാഗ്രത. തേനി കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യവകുപ്പ് അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി. ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ ജില്ലയിലെങ്ങും ജാഗ്രത പുലര്‍ത്തുവാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.