നിപ്പ: സ്ഥിതി ആശ്വാസകരമെന്ന് ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഏഴു പേര്‍ക്കും നിപ്പയില്ലെന്ന പരിശോധനാ ഫലം ഏറെ ആശ്വാസകരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. നിലവിലെ സ്ഥിതി ആശ്വാസകരമാണെങ്കിലും അടുത്തമാസം പകുതിവരെ നിരീക്ഷണം തുടരുമെന്നും മന്ത്രി ഡല്‍ഹില്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിപ്പ പ്രതിരോധത്തിന് കൂടുതല്‍ കേന്ദ്ര സഹായം തേടും. കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് ഇക്കാര്യം ധരിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിക്ക് മാത്രമാണ് നിപ്പ സ്ഥിരീകരിച്ചിട്ടുള്ളത്. വിദ്യാര്‍ഥിയുടെ നില മെച്ചപ്പെട്ടതായുമായാണ് ഡോക്ടര്‍മാര്‍ നല്കുന്ന വിവരം.