ലിനിയുടെ ഭര്‍ത്താവും കൈത്താങ്ങായി; ആദ്യ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക്

Web Desk

കോഴിക്കോട്

Posted on August 15, 2018, 6:11 pm

നിപ ബാധിതരെ ചികിത്സിക്കുന്നതിനിടയില്‍ മരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് ആദ്യ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ലിനിയുടെ മരണത്തെതുടര്‍ന്ന് സജീഷിന് സര്‍ക്കാര്‍ ജോലി ലഭിച്ചിരുന്നു. ഈ ജോലിയില്‍ നിന്നുള്ള ആദ്യ ശമ്പളമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കുന്നത്.

സജീഷ് പേരാമ്പ്ര കൂത്താളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ക്ലര്‍ക്കായിട്ടാണ് നിയമിതനായത്. പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്‌സായിരുന്നു ലിനി. നിരവധി പേരുടെ കണ്ണീരൊപ്പാന്‍ കഴിയുമെന്ന് കരുതിയാണ് താന്‍ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതെന്ന് സജീഷ് വ്യക്തമാക്കി.