8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

August 24, 2024
August 21, 2024
July 23, 2024
July 23, 2024
July 22, 2024
July 22, 2024
July 21, 2024
July 21, 2024
July 21, 2024
July 20, 2024

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പർക്ക പട്ടികയിൽ 460 പേർ

Janayugom Webdesk
മലപ്പുറം
July 23, 2024 9:48 pm

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന 17 സ്രവപരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മലപ്പുറം കളക്ടറേറ്റ് കോൺഫറന്‍സ് ഹാളിൽ ചേർന്ന നിപ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനിൽ കഴിയുന്നവർ 21 ദിവസത്തെ ക്വാറന്റൈനിൽ തുടരണം. പ്രോട്ടോകോൾ ലംഘിക്കുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികൾ സ്വീകരിക്കും. നിലവിൽ 460 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇതിൽ 220 പേർ ഹൈറിസ്ക് വിഭാഗത്തിൽ ഉൾപ്പെട്ടവരാണ്. ഹൈറിസ്ക് വിഭാഗത്തിൽ ഉൾപ്പെട്ടവരിൽ 142 പേർ ആരോഗ്യപ്രവർത്തകരാണ്. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കൽ കോളജിൽ 17 പേരും തിരുവനന്തപുരത്ത് രണ്ടുപേരും. നിപ സ്രവ പരിശോധയ്ക്കായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈൽ ലബോറട്ടറി കോഴിക്കോട് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതൽ സാംപിളുകൾ ഇവിടെ നിന്ന് പരിശോധിക്കാനാവുമെന്നും മന്ത്രി പറഞ്ഞു. 

സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാൾ സെന്റർ വഴി 329 പേർക്ക് പിന്തുണ നൽകി. വവ്വാലുകളിൽ നിന്നും സാംപിൾ ശേഖരിക്കുന്നതിനായി പൂനെ എൻഐവിയിൽ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിൾ ശേഖരിച്ച് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയാൽ ഇവർ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗബാധിത പ്രദേശങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കിൽ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കന്നുകാലികളിൽ നിന്നും വളർത്തുമൃഗങ്ങളിൽ നിന്നുള്ള സാംപിൾ ശേഖരിച്ച് ഭോപ്പാലിൽ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry: Nipah: 17 peo­ple test neg­a­tive, 460 peo­ple on con­tact list
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.