Web Desk

കോഴിക്കോട്

September 11, 2021, 10:32 pm

നിപ: ആശങ്കയൊഴിയുന്നു, 20 പേര്‍കൂടി നെഗറ്റീവ്

Janayugom Online

നിപ രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പരിശോധനക്കയച്ച സമ്പർക്ക പട്ടികയിലുള്ളവരുടെയെല്ലാം പരിശോധനാഫലങ്ങൾ നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. 

എൻഐവി പൂനയിലും കോഴിക്കോട് മെഡിക്കൽ കോളജിലും നടത്തിയ 20 പേരുടെ പരിശോധനാ ഫലമാണ് ഇന്നലെ ലഭ്യമായത്. സമ്പര്‍ക്കപട്ടികയിലെ ആകെ 108 പേരുടെ സാമ്പിളുകള്‍ നെഗറ്റീവാണെന്ന് കണ്ടെത്തി. 

ചാത്തമംഗലം സ്വദേശിയായ ഏഴാം ക്ലാസുകാരൻ നിപ ബാധിച്ച് മരിച്ചത് കഴിഞ്ഞ ഞായറാഴ്ചയാണ്. 251 പേരാണ് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. പരിശോധനയില്‍ 19 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായും മന്ത്രി അറിയിച്ചു.

Eng­lish Sum­ma­ry : nipah con­tact per­sons found negative

You may also like this video :