നിപ; ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ നില തൃപ്തികരം

Web Desk
Posted on June 14, 2019, 5:39 pm

കൊച്ചി :നിപ ബാധിച്ച യുവാവിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പധിക്രതര്‍ അറിയിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്ന് ഇന്നലെ ഒരാളെക്കൂടി ഡിസ്ചാര്‍ജ് ചെയ്തു. ഇനി മൂന്നു പേരാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്.
രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നതിനെത്തുടര്‍ന് നിരീക്ഷണപ്പട്ടികയിലുണ്ടായിരുന്നവരില്‍ മൂന്ന് പേരെക്കൂടി കഴിഞ്ഞദിവസം ഒഴിവാക്കി. ഇതോടെ ഒഴിവാക്കിയവരുടെ എണ്ണം 50 ആയി. ഇപ്പോള്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 283 ആണ്.
നിപ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് ജില്ലയില്‍ 2029 പേര്‍ക്ക് ട്രയിനിങ് നല്‍കി. ഇതോടെ പരിശീലനം ലഭിച്ചവരുടെ എണ്ണം 33625 ആയി.