Sunday
08 Dec 2019

നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്തി

By: Web Desk | Friday 21 June 2019 7:59 PM IST


nipah burial

ന്യൂഡല്‍ഹി: കേരളക്കരയെ ഞെട്ടിച്ച നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്തിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ ലോക്‌സഭയില്‍ വ്യക്തമാക്കി. നിപ്പ വൈറസ് സാന്നിദ്ധ്യം വവ്വാലുകളില്‍ കണ്ടെത്തിയെന്ന് അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍ എന്നിവര്‍ക്ക് നല്‍കിയ മറുപടിയില്‍ ആരോഗ്യമന്ത്രി വ്യക്തമാക്കി. പൂനെ ലാബില്‍ നിന്ന് സ്ഥിരീകരണം ലഭിച്ചതായി ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

പൂനെ നാഷ്ണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയില്‍ നിന്നും ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും വിദഗ്ധരെത്തിയായിരുന്നു പരിശോധന നടത്തിയത്.
എറണാകുളത്ത് വിദ്യാര്‍ത്ഥിക്ക് നിപ്പ സ്ഥിരീകരിച്ചതോടെ ഉറവിടം തേടി കേന്ദ്ര വൈറോളജി വിഭാഗം തൊടുപുഴയില്‍ പരിശോധന നടത്തിയിരുന്നു. പ്രദേശത്തെ വവ്വാലുകളെ പിടികൂടിയാണ് പരിശോധന നടത്തിയിരുന്നത്. വിദ്യാര്‍ത്ഥി താമസിച്ചിരുന്ന സ്ഥലത്തും കോളേജിന് പരിസരത്തുമാണ് കേന്ദ്ര വൈറോളജി വിദഗ്ദര്‍ പരിശോധന നടത്തിയത്. വവ്വാല്‍ ആവാസ സ്ഥലങ്ങളിലെ സാമ്ബിളുകള്‍ ശേഖരിച്ചിരുന്നു.

രണ്ടാം ഘട്ടത്തില്‍ കേരളത്തില്‍ ഒരാള്‍ക്ക് മാത്രമാണ് നിപ സ്ഥിരീകരിച്ചത്. അമ്പതോളം പേര്‍ നിരീക്ഷണത്തിലായിരുന്നുവെങ്കിലും ആര്‍ക്കും നിപ ബാധിച്ചിരുന്നില്ലെന്നത് കേരളത്തിന് ആശ്വാസമായി.

YOU MAY LIKE THIS VIDEO

Related News