വിദ്യാര്‍ഥിക്ക് നിപ ബാധിച്ചത് വവ്വാല് കടിച്ച പേരയ്ക്കയില്‍ നിന്നെന്ന് കേന്ദ്രസംഘം

കൊച്ചി: കൊച്ചിയില്‍ വിദ്യാര്‍ഥിക്ക് നിപാ വൈറസ് ബാധിച്ചത് വവ്വാല് കടിച്ച പേരയ്ക്ക കഴിച്ചതിലൂടെയെന്ന് സൂചന. നിപ ബാധിതനായ വിദ്യാര്‍ഥി രോഗം വരുന്നതിന് രണ്ടാഴ്ച മുമ്പ് ഇയാള്‍ ചീഞ്ഞ പേരയ്ക്ക് കഴിച്ചിരുന്നുവെന്ന് കേന്ദ്ര സംഘം ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി. കൂടുതല്‍ പഠനങ്ങള്‍ക്കായിട്ടാണ് റിപ്പോര്‍ട്ട് നല്‍കിയത്.
കേന്ദ്ര വിദഗ്ധ സംഘം രോഗബാധിതനായ വിദ്യാര്‍ഥിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത്തരത്തില്‍ നേരിട്ട് സംസാരിച്ച സമയത്താണ് താന്‍ രോഗം വരുന്നതിന് രണ്ടാഴ്ച മുമ്പ് താന്‍ പേരയ്ക്ക കഴിച്ചിരുന്നുവെന്ന് വ്യക്തമാക്കിയത്. കൂടാതെ, യുവാവിന്റെ ആരോഗ്യ നിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ സംഘം വ്യക്തമാക്കി. കഴിഞ്ഞ 48 മണിക്കൂറായി യുവാവിന് പനിയില്ലെന്നും നില മെച്ചപ്പെട്ടതിന്റെ സൂചനയാണ് ഇതെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. പരസഹായമില്ലാതെ നടക്കാനും, ഭക്ഷണം കഴിക്കാനും സാധിക്കുന്നുണ്ടെന്ന് കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ളയും പറഞ്ഞിരുന്നു.
അതിനിടെ യുവാവുമായി അടുത്തിടപഴകിയവരുടെ കൂട്ടത്തിലുണ്ടായിരുന്ന മാവേലിക്കര സ്വദേശിയായ ഇരുപത്തിയേഴുകാരിയെ പനിയെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. യുവാവിനെ പരിചരിച്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്സാണ് ഇവര്‍. കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ഏഴ് രോഗികളുടെ സാമ്പിളുകളിലും നിപയില്ലെന്ന് വ്യക്തമായിട്ടുണ്ട്.
You May Also Like This: