Monday
16 Sep 2019

നിപ ആശങ്ക ഒഴിയുന്നു; നിപ ബാധിച്ച യുവാവിന്റെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നു

By: Web Desk | Saturday 15 June 2019 10:26 PM IST


കൊച്ചി : നിപ സംബന്ധിച്ച ആശങ്ക ഒഴിയുന്നു .  നിപ ബാധിച്ച യുവാവിന്റെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നു. ഇദ്ദേഹത്തെ ഐ സി യു വിൽ നിന്ന മുറിയിലേക്ക് മാറ്റി. കളമശ്ശേരി മെഡിക്കൽ കോളേജിൽ ഐസോലേഷൻ വാർഡിൽ നിരീക്ഷണത്തിലുണ്ടായിരുന്ന 3 പേരെ ഇന്നലെ   ഡിസ്ചാർജ് ചെയ്തു. നിലവിൽ ഇവിടെ നിരീക്ഷണത്തിൽ ആരും തന്നെയില്ല.
രോഗിയുമായി സമ്പർക്കത്തിൽ വന്നവരുടെ പട്ടികയിൽ നിലവിൽ 278 പേരാണുള്ളത്.
പരിശോധനയ്ക്കായി പൂനെ എൻ.ഐ.വി  ഇന്നലെ ആലുവ, പറവൂർ മേഖലയിലെ വാവക്കാട്, തുരുത്തിപ്പുറം എന്നീ പ്രദേശങ്ങളിൽ നിന്നും  തൊടുപുഴ കോളേജിന് സമീപത്ത് നിന്നും, ഇടുക്കിയിലെ മുട്ടത്ത് നിന്നും 141 വവ്വാലുകളിൽ നിന്നും സാംപിളുകൾ ശേഖരിച്ചു പരിശോധനക്കായി അയച്ചു.

നിപ ബോധവൽക്കരണ. പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് 3559 പേർക്ക് പരിശീലനം നൽകി. ഇതോടെ പരിശീലനം ലഭിച്ചവരുടെ എണ്ണം 37184 ആയി. നിപ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ തുടർന്ന് വരുന്നു.  രോഗിയുമായി സമ്പർക്കത്തിലായവരുടെ നിരീക്ഷണം ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഡി.എം.ഒ യുടെ നേതൃത്യത്തിൽ നടന്നു വരികയാണ്. കൺട്രോൾ റൂമിന്റെ  പ്രവർത്തനങ്ങളും തുടരുന്നു. സംശയനിവരാണത്തിനായി 0484 2373616 എന്ന നമ്പരിലേക്ക് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വിളിക്കാവുന്നതാണെന്ന് ഡി എം ഒ അറിയിച്ചു .

Related News