നിപ വൈറസ്: മെഡിക്കൽ കോളജ് സജ്ജം

Web Desk
Posted on May 21, 2018, 6:56 pm

തിരുവനന്തപുരം: കോഴിക്കോട്  ജില്ലയിലെ പേരാമ്പ്രയിൽ കാണപ്പെട്ട നിപ വൈറസ് രോഗം
തെക്കൻ കേരളത്തിൽ പടർന്ന് പിടിക്കുകയാണെങ്കിൽ അത് പ്രതിരോധിക്കുന്നതിന്
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സജ്ജമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്.ഷർമ്മദ് അറിയിച്ചു. നിപാ വൈറസ് തെക്കൻ കേരളത്തിൽ ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അതുകൊണ്ട് ഇക്കാര്യത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഡിസീസ് കൺട്രോൾ, ഡബ്ലയു, എച്ച്.ഒ, തുടങ്ങിയ എല്ലാ ഏജൻസികളും മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിലവിൽ അടിയന്തിര സാഹചര്യം നേരിടാനവശ്യമായ സാഹചര്യം നിലവിലുണ്ടെന്നും സൂപ്രണ്ട് അറിയിച്ചു.

നിലവിലെ സാഹചര്യം വിലയിരുത്താനും പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതപ്പെടുത്തുവാനും ബുധനാഴ്ച മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മെഡിക്കൽ കോളേജ്, എസ്.എ.റ്റി,ആശുപത്രി അധികൃതരുടേയും ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ യോഗം വിളിച്ചിട്ടുണ്ട്.