28 May 2024, Tuesday

Related news

October 25, 2023
September 29, 2023
September 21, 2023
September 20, 2023
September 19, 2023
September 19, 2023
September 19, 2023
September 18, 2023
September 17, 2023
September 17, 2023

നിപ; 15 പേരുടെ സാമ്പിളുകള്‍ കൂടി നെഗറ്റിവ്; ജാഗ്രത തുടരുന്നുവെന്ന് ആരോഗ്യമന്ത്രി

Janayugom Webdesk
September 12, 2021 1:07 pm

സംസ്ഥാനത്ത് നിപ മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നടത്തിയ പരിശോധനയില്‍ 15 പേരുടെ സാമ്പിളുകള്‍ കൂടി നെഗറ്റിവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതുവരെ പരിശോധിച്ചതില്‍ 123 സാമ്പിളുകളാണ് നെഗറ്റിവ് ആയത്. കേന്ദ്രസംഘം ഇന്ന് വൈകിട്ട് മടങ്ങും.

ഫീല്‍ഡ് സര്‍വൈലന്‍സ്, ഫീവര്‍ സര്‍ലൈവലന്‍സ്, സാമ്പിള്‍ പരിശോധന എന്നിവ തുടരുമെന്നും നിപ പ്രതിരോധത്തിന്റെ ഭാഗമായുള്ള ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ നിലവിലുള്ള രീതിയില്‍ തന്നെ മുന്നോട്ടുപോകുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.അവസാന കേസ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമുള്ള 21 ദിവസം അതീവ ജാഗ്രതയോടെയാണ് മുന്നോട്ട് കൊണ്ടുപോകുന്നത്.

 


ഇതുംകൂടി വായിക്കുക;നിപ: ആശങ്കയൊഴിയുന്നു, 20 പേര്‍കൂടി നെഗറ്റീവ്


 

സമ്പര്‍ക്കമുണ്ടായിരുന്നവരിലെ ഹൈറിസ്‌ക് കാറ്റഗറിയില്‍ പെടുന്നവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണ്. രോഗഉറവിടം കണ്ടെത്താനുള്ള പരിശോധനകള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.പുനെ എന്‍ഐവി സംഘം ഇന്നലെ മൂന്ന് സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇന്നും കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കും. രണ്ട് ദിവസത്തിനുള്ളില്‍ അവയുടെ ഫലവും ലഭിക്കും. ആരോഗ്യമന്ത്രി വ്യക്തമാക്കി
eng­lish summary;nipah virus test results updates
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.