തമിഴ്‌നാട്ടിലും നിപ്പയെന്ന് സംശയം

Web Desk
Posted on June 19, 2019, 1:26 pm

ചെന്നൈ: തമിഴ്‌നാട്ടിലും നിപ്പയെന്ന് സംശയം. രോഗ ലക്ഷണങ്ങളുമായി ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട് കടലൂര്‍ സ്വദേശിയെയാണ് പുതുച്ചേരി ജിപ്‌മെര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

രക്തസാമ്ബിള്‍ പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചതായി ആരോഗ്യവിദഗ്ധര്‍ അറിയിച്ചു. മലപ്പുറം തിരൂരില്‍ കെട്ടിട നിര്‍മാണ തൊഴിലാളിയായി ഇയാള്‍ എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.