Friday
22 Feb 2019

നീ പോകുമ്പോള്‍

By: Web Desk | Sunday 11 February 2018 1:12 AM IST

മിനി സതീഷ്

പോയത് ഞാനാണെന്നങ്ങ്
തോന്നും.
യാത്രക്കിടയില്‍
കാറ്റു വന്ന്
പങ്കുവയ്ക്കാനിടയുള്ള
സകല ആശങ്കകളും
മുടിയില്‍
പാറിത്തുടങ്ങും.
ഇടയ്‌ക്കൊക്കെ
നീയെന്ന ദിക്കിലേയ്ക്ക്
വളവു തിരിയുകയും
പിടിവിട്ട് ഞാനങ്ങോട്ട്
ചായുകയും ചെയ്യും.
ഇവിടെങ്ങും
കണ്ടിട്ടില്ലാത്ത
ഒരു തണുപ്പപ്പോള്‍
ഉടലില്‍
സംശയിച്ചു തുടങ്ങും
ഒരേ വണ്ടിക്ക്
ടിക്കറ്റെടുത്തില്ലെങ്കിലും
യാത്രയില്‍ നമ്മള്‍
ഒരുമിച്ചുണ്ടാകേണ്ടത്
ഇങ്ങനെയൊക്കെത്തന്നെയല്ലേ?