അല്‍ഫിന എസ് റസല്‍

സ്റ്റാന്‍ഡേര്‍ഡ് 9 പള്ളിപ്പുറം മോഡല്‍ പബ്ലിക് സ്കൂള്‍ തിരുവനന്തപുരം

July 05, 2021, 3:19 am

നിറമുള്ള സ്വപ്നങ്ങള്‍

Janayugom Online

നിദ്രാവിഹീനയായ് നിനച്ചു ഞാനെന്‍-
വിദ്യാങ്കണത്തിലേയ്ക്കെത്തി നില്ക്കാന്‍
പൂവുകള്‍ പുഞ്ചിരിക്കുന്ന പൂമ്പാറ്റകള്‍ പാടിടുന്ന
എന്‍ വൃന്ദാവനത്തിലേയ്ക്കെത്തി നില്ക്കാന്‍

അക്ഷരവൃക്ഷത്തിനരികിലെത്താന്‍
കൂട്ടരുമൊത്തു കളിച്ചിടുവാന്‍
പകലന്തിയോളം കഥചൊല്ലി നില്ക്കുവാന്‍
പൂവിനോടും മഴത്തുള്ളിയോടും

ഇനിയെന്നു പൂവിടും നാമ്പുകളെല്ലാം
പിഞ്ചിളം ശലഭങ്ങള്‍ കാത്തുനില്‍പ്പൂ
കാലമേ കാത്തിരിക്കുന്നു ഞാനും
നേരമായില്ലേ നിനക്കുണരാന്‍

ഇനിയെന്നു വന്നെത്തും നവവസന്തം-
എന്നാരാമത്തില്‍ നിറച്ചാര്‍ത്തിനായ്
എന്‍ നിറമുള്ള സ്വപ്നങ്ങള്‍
ഒന്നുണര്‍ത്തുവാനായ്