നീരവ്‌മോഡിക്ക് നാലാംതവണയും ജാമ്യംനിഷേധിച്ചു

Web Desk
Posted on June 12, 2019, 3:23 pm

ലണ്ടന്‍;വിദേശത്തെ പ്രതിയെ വിട്ടുനല്‍കുന്നതിനുള്ള കേസില്‍ നീരവ് മോഡി ഇടപെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചത്. കുറ്റവാളികള്‍ തിങ്ങിനിറഞ്ഞ വാന്‍ഡ്‌സവര്‍ത്ത് ജയിലില്‍ കഴിയുന്നതടക്കം നിരവധി പ്രശ്‌നങ്ങള്‍ മോഡിയുടെ വക്കീല്‍ ചൂണ്ടിക്കാട്ടി. ഇന്ത്യക്കുവേണ്ടി ഹാജരായ ക്രൗണ്‍പ്രോസിക്യൂഷന്‍സര്‍വീസ് ഇതിനെ ശക്തിയുക്തം എതിര്‍ത്തു. ക്രമക്കേടുകള്‍കാണിക്കാനിടയുണ്ടെന്നും തെളിവുനശിപ്പിക്കാന്‍ ശ്രമം നടത്തുമെന്നും വിലയിരുത്തിയാണ് ജഡ്ജി ഇന്‍ഗ്രിഡ് സിംപഌ ജാമ്യം നിഷേധിച്ചത്.