19 April 2024, Friday

നീരവ് മോഡിയെ ഇന്ത്യയ്ക്ക് കൈമാറും; അപ്പീല്‍ ലണ്ടന്‍ ഹൈക്കോടതി തള്ളി

Janayugom Webdesk
ലണ്ടന്‍
November 9, 2022 6:54 pm

വായ്പാ തട്ടിപ്പ് നടത്തി രാജ്യംവിട്ട വിവാദ വ്യവസായി നീരവ് മോഡിയെ ഇന്ത്യക്ക് കൈമാറും. ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുന്നതിനെതിരെ നീരവ് മോഡി നല്‍കിയ അപ്പീല്‍ യുകെ ഹൈക്കോടതി തള്ളി. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയാണ് 51കാരനായ മോഡി രാജ്യം വിട്ടത്. വിചാരണയ്ക്കായി നീരവ് മോഡ‍ിയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ഇന്ത്യ ബ്രിട്ടനെ സമീപിച്ചിരുന്നു. ഇതിനെതിരെയായിരുന്നു മോഡിയുടെ അപ്പീല്‍.
ജസ്റ്റിസുമാരായ റോബര്‍ട്ട് ജെ, ജെറമി സ്റ്റുവാര്‍ട്ട് സ്മിത്ത് എന്നിവര്‍ ഈ വര്‍ഷം ആദ്യമാണ് അപ്പീലില്‍ വാദം പൂര്‍ത്തീകരിച്ചത്.

കഴിഞ്ഞ ദിവസം നീരവ് മോഡിയെ ഇന്ത്യക്കു കൈമാറാന്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. നിലവില്‍ ലണ്ടനിലെ ജയിലില്‍ തടവിലാണ് നീരവ് മോഡി.
മോഡിയെ ലണ്ടനിൽ നിന്ന് മുംബൈയിലെ ആർതർ റോഡ് ജയിലിലാണ് എത്തിക്കുക. അതേസമയം നിരവധി നടപടി ക്രമങ്ങള്‍ ഉള്ളതിനാല്‍ കൈമാറ്റം വൈകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. യുകെ ഹൈക്കോടതി വിധിക്കെതിരെ 14 ദിവസത്തിനുള്ളില്‍ നീരവ് മോഡിക്ക് സുപ്രീം കോടതിയെ സമീപിക്കാം.
പൊതുജനതാല്പര്യം മുൻനിർത്തിയുള്ള കേസിലെ കക്ഷിയാണെന്ന് ഹൈക്കോടതി സമ്മതിച്ചാല്‍ മാത്രമേ ഇത് സാധ്യമാകൂ. 

Eng­lish Summary:Nirav Modi to be extra­dit­ed to India; The appeal was dis­missed by the Lon­don High Court
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.