Wednesday
21 Aug 2019

നീരവ് മോഡി പിഎന്‍ബിക്ക് 7,300 കോടി നല്‍കണം: ഡിആര്‍ടി

By: Web Desk | Saturday 6 July 2019 10:10 PM IST


പൂനെ: കോടികളുടെ വായ്പയെടുത്ത് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോഡി പഞ്ചാബ് നാഷണല്‍ ബാങ്കിന് പലിശ സഹിതം 7,300 കോടി രൂപ നല്‍കണമെന്ന് പൂനെ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിന്റെ(ഡിആര്‍ടി) ഉത്തരവ്.

പഞ്ചാബ് നാഷണല്‍ ബാങ്ക് മുംബൈയില്‍ നല്‍കിയ രണ്ട് കേസുകളിലാണ് ഡിആര്‍ടി പ്രിസൈഡിങ് ഓഫിസര്‍ ദീപക് തക്കാര്‍ ഉത്തരവിറക്കിയത്. 1700 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് നീരവ് മോദിക്കെതിരെ നല്‍കിയ മറ്റൊരു കേസും ഡിആര്‍ടിക്ക് മുമ്പിലുണ്ട്.

നീരവ് മോഡിയുടെ സഹോദരി പുര്‍വി മോഡിയുടേയും അവരുടെ ഭര്‍ത്താവ് മായങ്ക് മേത്തയുടേയും 44.41 കോടി രൂപയുള്ള ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ സിംഗപൂര്‍ ഹൈക്കോടതി ഉത്തരവിട്ടത് ഒരാഴ്ച മുമ്പായിരുന്നു. സിംഗപൂരില്‍ ഇരുവരുടേയും ഉടമസ്ഥതയിലുള്ള പവ്‌ലിയന്‍ പോയിന്റ് കോര്‍പറേഷന്‍ എന്ന കമ്പനിയുടെ പേരിലുള്ളതാണ് അക്കൗണ്ട്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികളുടെ വായ്പയെടുത്ത് തിരിച്ചടക്കാതെ മുങ്ങിയ കേസില്‍ മാര്‍ച്ച് 19നാണ് നീരവ് മോഡി സ്‌കോട്ട്‌ലന്റ് യാര്‍ഡില്‍ അറസ്റ്റിലായത്. സൗത്ത് വെസ്റ്റ് ലണ്ടനിലെ വാണ്ട്‌സ്‌വര്‍ത്ത് ജയിലിലാണ് നീരവ് ഇപ്പോഴുള്ളത്.

You May Also Like This: