ജാമ്യാപേക്ഷ വീണ്ടും തള്ളി; നീരവ് മോഡി കസ്റ്റഡിയില്‍ തുടരും

Web Desk
Posted on April 26, 2019, 5:52 pm

ലണ്ടന്‍: പിഎന്‍ബി വായ്പാതട്ടിപ്പ് കേസില്‍ രാജ്യം വിട്ട വിവാദ വജ്രവ്യവസായി നീരവ് മോഡിയുടെ ജാമ്യാപേക്ഷ ബ്രിട്ടണിലെ കോടതി വീണ്ടും തള്ളി. ഇതോടെ നീരവ് മോഡിയുടെ കസ്റ്റഡി മെയ് 24 വരെ നീട്ടി. ഇത് മൂന്നാം തവണയാണ് വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി ജാമ്യാപേക്ഷ തള്ളുന്നത്.

നീരവ് മോഡിയെ അറസ്റ്റ് ചെയ്തപ്പോളായിരുന്നു ആദ്യ ജമ്യാപേക്ഷ നല്‍കിയത്. അന്ന് ജാമ്യാപേക്ഷ തള്ളിയ കോടതി നീരവ് മോഡിയെ തടവിലാക്കുകയുമാണ് ചെയ്തത്. ഇതിനു പിന്നാലെ നല്‍കിയ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു.