Friday
20 Sep 2019

നീരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി

By: Web Desk | Thursday 30 May 2019 8:17 PM IST


ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ ലണ്ടനില്‍ പിടിയിലായ രത്‌നവ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി. നാലാം തവണയാണ് നീരവ് മോദിയുടെ ജാമ്യാപേക്ഷ യുകെയിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി തള്ളിയത്. റിമാന്‍റ് കാലാവധി ജൂണ്‍ 27 വരെ നീട്ടി. കഴിഞ്ഞ ദിവസം നീരവ് മോദിയെ കോടതിയില്‍ ഹാജരാക്കിയിരുന്നു. വാന്‍ഡ്‌സ് വര്‍ത്ത് ജയിലിലാണ് നീരവ് മോദി കഴിയുന്നത്.

You May Also Like This: