June 30, 2022 Thursday

Latest News

June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022

നിർഭയ കേസ്: പവൻ ഗുപ്ത സമർപ്പിച്ച ദയാഹർജി രാഷ്ട്രപതി തള്ളി

By Janayugom Webdesk
March 4, 2020

നിർഭയ കേസ് പ്രതി പവൻ ഗുപ്ത സമർപ്പിച്ച ദയാഹർജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. പവൻ ഗുപ്തയുടെ ഹർജി തള്ളണമെന്ന് ഡൽഹി സർക്കാർ രാഷ്ട്രപതിയോട് ശുപാർശ ചെയ്തിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പവൻ ഗുപ്ത ദയാഹർജി നൽകിയത്.

കുറ്റകൃത്യം നടന്ന സമയത്ത് പ്രായപൂർത്തിയായിരുന്നില്ലെന്നും അതിനാൽ വധശിക്ഷ ജീവപര്യന്തമാക്കണമെന്ന് അപേക്ഷിച്ച് പവൻ ഗുപ്ത സുപ്രീം കോടതിയിൽ തിരുത്തൽ ഹർജി നൽകിയിരുന്നു. എന്നാൽ ജസ്റ്റിസ് എൻ. വി അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ച് ഹർജി തള്ളി. ഇതിനു പിന്നാലെയാണ് പവൻ ഗുപ്ത രാഷ്ട്രപതിക്ക് ദയാഹർജി നൽകിയത്. കേസിലെ മറ്റ് പ്രതികളായ മുകേഷ് സിങ്. വിനയ് കുമാർ ശർമ, അക്ഷയ് കുമാർ എന്നിവരുടെ ദയാഹർജികൾ നേരത്തെ രാഷ്ട്രപതി തള്ളിയിരുന്നു. ദയാഹർജി തള്ളിയതിനെ ചോദ്യം ചെയ്ത് പ്രതികളായ മുകേഷ് കുമാർ സിങും വിനയ് കുമാർ ശർമയും സമർപ്പിച്ച ഹർജികളും സുപ്രീം കോടതി തള്ളിയിരുന്നു. മരണ വാറണ്ട് പ്രകാരം നാല് പ്രതികളേയും തൂക്കിലേറ്റേണ്ടത് മാർച്ച് 3‑നായിരുന്നു.

Eng­lish sum­ma­ry: nir­bahya case fol­low up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.