നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരേയ്ക്ക് മാറ്റിവച്ചു. പട്യാല ഹൗസ് കോടതി അഡീഷ്ണൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണയുടേതാണ് ഉത്തരവ്. ഇന്ന് രാവിലെ കേസിലെ നാലു പ്രതികളെയും തൂക്കിലേറ്റാൻ വിചാരണ കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. പവൻ കുമാർ സമർപ്പിച്ച തിരുത്തൽ ഹർജി തള്ളിക്കൊണ്ട് സുപ്രീം കോടതി ഇന്നലെ രാവിലെ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കണം എന്നാവശ്യപ്പെട്ട് പവൻ കുമാർ രാവിലെ വിചാരണ കോടതിയെ സമീപിച്ചെങ്കിലും കോടതി ഉത്തരവുകളൊന്നും പുറപ്പെടുവിച്ചില്ല. ഈയവസരത്തിലാണ് പവൻ കുമാർ രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചെന്ന കാര്യം ഇയാളുടെ അഭിഭാഷകൻ എ പി സിങ് കോടതിയെ അറിയിച്ചത്.
കേസ് ഉച്ചകഴിഞ്ഞു വീണ്ടും പരിഗണിക്കാമെന്ന് കോടതി ഈ ഘട്ടത്തിൽ വ്യക്തമാക്കി. തിരുത്തൽ ഹർജി തള്ളിയ സാഹചര്യത്തിലാണ് ദയാഹർജി സമർപ്പിച്ചത്. കേസ് ഉച്ചകഴിഞ്ഞു പരിഗണിച്ചപ്പോഴാണ് ഇനിയൊരുത്തരവു ഉണ്ടാകുന്നതുവരെ എല്ലാ പ്രതികളുടെയും വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചുകൊണ്ട് വിചാരണ കോടതി ഉത്തരവു പുറപ്പെടുവിച്ചത്. അതേസമയം പ്രതികൾ അവർക്ക് സാധ്യമായ എല്ലാ നിയമോപാധികളും ഏഴു ദിവസത്തിനുള്ളിൽ തീർക്കണമെന്ന ഹൈക്കോടതി ഉത്തരവു കോടതി പരിഗണിച്ചില്ല. കാലതാമസം നേരിട്ടത് അപേക്ഷ പരിഗണിക്കുന്നതിനു തടസ്സം ആകുന്നില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ. ദയാഹർജിയിൽ തീരുമാനമാകാതെ വധശിക്ഷ നടപ്പാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവ് മാനിക്കാത്ത പ്രതികളുടെ നിലപാടിനെ കോടതി വിമർശിച്ചു. ഏതു നിയമം അനുസരിച്ചാണ് നിങ്ങളെ സംരക്ഷിക്കേണ്ടതെന്നും തീകൊണ്ടാണ് കളിക്കുന്നതെന്നും പ്രതികളുടെ അഭിഭാഷകനോടു കോടതി പറഞ്ഞു. ആദ്യത്തെ മരണ വാറണ്ടു നടപ്പാക്കാൻ നിയമ തടസ്സം നേരിട്ടതിനെ തുടർന്ന് ഫെബ്രുവരി ഒന്നിനു പ്രതികളെ തൂക്കിലേറ്റാൻ വിചാരണ കോടതി മരണ വാറണ്ടു പുറപ്പെടുവിച്ചിരുന്നു. അതും നടപ്പാക്കാൻ സാധിച്ചില്ല. എല്ലാ പ്രതികളെയും ഒരുമിച്ചു തൂക്കിലേറ്റണമെന്ന ചട്ടപ്രകാരം ഇന്ന് തൂക്കിലേറ്റാൻ മരണ വാറണ്ട് പുറപ്പെടുവിച്ചത്. ദയാഹർജി തള്ളിയാലും വധശിക്ഷ നടപ്പാക്കാൻ പിന്നെയും പതിനാലു ദിവസത്തെ കാലാവധി വേണമെന്നാണ് ചട്ടം. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് ഇന്നു നടത്തേണ്ട വധശിക്ഷ ഇനിയൊരു ഉത്തരവു ഉണ്ടാകും വരെ നീട്ടിവച്ചുകൊണ്ട് വിചാരണ കോടതി ഉത്തരവു പുറപ്പെടുവിച്ചത
English Summary: Nirbhaya case accused death sentence stay
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.