Web Desk

ന്യൂഡൽഹി

January 31, 2020, 5:40 pm

നിർഭയ കേസിൽ പ്രതികളുടെ വധശിക്ഷ നീട്ടി

Janayugom Online

നിർഭയകേസിൽ പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കുന്നതിന് സ്റ്റേ. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ മരണവാറന്റ് മാറ്റിവെച്ചു. ദില്ലി പട്യാല കോടതിയുടേതാണ് ഉത്തരവ്.

ഫെബ്രുവരി ഒന്നിന് നടത്താന്‍ തീരുമാനിച്ചിരുന്ന വധശിക്ഷ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികള്‍ പട്യാല ഹൗസ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ദയാഹർജിയിൽ രാഷ്ട്രപതി ഇതുവരെയും തീരുമാനമെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതികളായ അക്ഷയ്, വിനയ് എന്നിവരാണ് ഹർജി സമർപ്പിച്ചത്.

അതേസമയം കേസിലെ മറ്റൊരു പ്രതി പവൻ ഗുപ്ത സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. സംഭവം നടക്കുമ്പോൾ പതിനെട്ട് വയസ്സ് തികഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതി ഹർജി സമർപ്പിച്ചത്. ഈ ഹർജിയാണ് കോടതി തള്ളിയത്.

ENg­lish Sum­ma­ry: Cap­i­tal pun­ish­ment extend­ed in nirb­haya case

YOU MAY ALSO LIKE THIS VIDEO