നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ അക്ഷയ് ഠാക്കൂര്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്കി. കേസില്‍ ദയാഹര്‍ജി സമര്‍പ്പിക്കുന്ന മൂന്നാമത്തെ പ്രതിയാണ് അക്ഷയ് ഠാക്കൂര്‍. വിനയ് ശര്‍മയുടെ ദയാഹര്‍ജി ശനിയാഴ്ച രാഷ്ട്രപതി തള്ളിയതിന് പിന്നാലെയാണ് അക്ഷയ് ഠാക്കൂര്‍ ദയാഹര്‍ജി സമര്‍പ്പിച്ചത്.
കേസിലെ മറ്റൊരു പ്രതിയായ മുകേഷ് സിംഗിന്റെ ദയാഹര്‍ജി രാഷ്ട്രപതി നേരത്തെ തന്നെ തള്ളിയിരുന്നു. വിനയ് ശര്‍മ്മ ദയാഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഇന്ന് നടപ്പാക്കേണ്ടിയിരുന്ന വധശിക്ഷ മാറ്റിവയ്ക്കപ്പെട്ടത്. ദില്ലി പട്യാല ഹൗസ് കോടതി വിധി പ്രകാരം നാല് പ്രതികളെയും ഒരുമിച്ച് വേണം തൂക്കിലേറ്റാന്‍. ദയാഹര്‍ജി തള്ളി 14 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മാത്രമേ തൂക്കിലേറ്റാന്‍ കഴിയൂ. കേസിലെ മറ്റൊരു പ്രതിയായ പവന് ഗുപ്തയ്ക്കും ഇനി ദയാഹര്‍ജിയുമായി രാഷ്ട്രപതിയെ സമീപിക്കാന്‍ അവകാശമുണ്ട്.
അതേസമയം പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്ത പട്യാല കോടതി ഉത്തരവിനെതിരെ തിഹാര്‍ ജയില്‍ അധികൃതര്‍ ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. നിയമം ദുരൂപയോഗം ചെയ്ത് ശിക്ഷ നീട്ടിക്കൊണ്ടുപോകാനാണ് പ്രതികള്‍ ശ്രമിക്കുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
English Summary: Nirbhaya case convict Akshay Thakur files mercy petition
YOU MAY ALSO LIKE THIS VIDEO