നിര്‍ഭയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളുടെ ദയാഹർജി രാഷ്ട്രപതി തള്ളിയതിനെതിരെ പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചു. പ്രതികള്‍ക്കു ജയിലില്‍ ക്രൂരപീഡനം നേരിടേണ്ടിവന്നുവെന്നും ജയിലില്‍ കൊല്ലപ്പെട്ട രാം സിംഗിന്റെ മരണം ആത്മഹത്യയാക്കി മാറ്റിയെന്നും അഭിഭാഷക അഞ്ജന പ്രകാശ് പറഞ്ഞു. മുകേഷ് സിംഗിന്റെ സഹോദരൻ രാം സിംഗിന്റേത് ആത്മഹത്യയല്ല കൊലപാതകമാണെന്നും നിർഭയ പ്രതികളെ പരസ്പരം ലൈം ഗിക ബന്ധത്തിന് തീഹാർ അധികൃതർ പ്രേരിപ്പിച്ചെന്നും അഭിഭാഷക കുറ്റപ്പെടുത്തി. മുകേഷ് സിംഗിനോട് അക്ഷയ് ഠാക്കൂറുമായി ലൈം ഗിക ബന്ധത്തിൽ ഏർപ്പെടാനായി മർദ്ദിച്ചുവെന്നും അഞ്ജന പ്രകാശ് വിശദീകരിച്ചു.
മുകേഷ് സിംഗും സഹോദരൻ രാം സിഗും ലൈം ഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് അഭിഭാഷക കോടതിയിൽ പറഞ്ഞപ്പോള്‍ മുകേഷ് സിംഗിന് ലൈം ഗികമായി ആക്രമിക്കപ്പെട്ടെന്ന പരാതികൾ ഉണ്ടെങ്കിൽ അത് ഉന്നയിക്കേണ്ട സ്ഥലങ്ങളിൽ ഉന്നയിക്കണമെന്ന് പ്രോസിക്യൂഷൻ മേത്ത തിരിച്ചടിച്ചു. ഏത് സാഹചര്യത്തിലാണ് ദയാഹര്‍ജി തള്ളിയതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും മരണവാറന്റ് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് മുകേഷ് കുമാര്‍ സിംഗ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിൽ നാളെ രാവിലെ വിധി പറയും. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചപ്പോള്‍ ഉടന്‍ ലിസ്റ്റ് ചെയ്യാന്‍ രജിസ്ട്രിയെ സമീപിക്കാന്‍ ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചൊവ്വാഴ്ച ഉച്ച മുതല്‍ ഹര്‍ജി പരിഗണിക്കാന്‍ തീരുമാനമായത്. ജസ്റ്റിസ് ആര്. ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്.
English Summary: Nirbhaya case convict Mukesh Kumar Singh alleges of se xual attack in Thihar jail.
you may also like this video;