August 18, 2022 Thursday

Related news

August 10, 2022
August 4, 2022
August 2, 2022
July 28, 2022
July 26, 2022
July 25, 2022
July 20, 2022
July 19, 2022
July 19, 2022
July 19, 2022

നിര്‍ഭയ കേസ്: മുകേഷ് സിംഗിന്റെ ഹര്‍ജി പരിഗണിക്കാനൊരുങ്ങി സുപ്രീംകോടതി

Janayugom Webdesk
ന്യൂഡല്‍ഹി
January 27, 2020 11:44 am

നിര്‍ഭയ കേസില്‍ മുകേഷ് സിംഗിന്റെ ഹര്‍ജി പരിഗണിക്കുമെന്ന് സുപ്രീംകോടതി. രാഷ്ട്രപതി ദയാഹര്‍ജി തളളിയത് ചോദ്യം ചെയ്താണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ജനുവരി 17നായിരുന്നു രാഷ്ട്രപതി മുകേഷ് സിംഗിന്‌റെ ഹര്‍ജി തള്ളിയത്. മരണവാറന്റുളളതിനാല്‍ ഹര്‍ജി വേഗം കേള്‍ക്കും. ഫെബ്രുവരി ഒന്നിലേക്കാണ് മരണവാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. വിശദമായ പരിശോധനയില്ലാതെയാണ് ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതെന്നാണ് സുപ്രീംകോടതിയിലെ ഹര്‍ജിയില്‍ പറയുന്നത്. ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവയ്ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

അതേസമയം നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷയ്‌ക്കൊരുങ്ങിയിരിക്കുകയാണ് തീഹാര്‍ ജയില്‍. വധശിക്ഷ നടപ്പാക്കുന്നതിനോടനുബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇതേ തുടര്‍ന്ന് പ്രതികളെ ഏകാന്ത തടവറകളിവലേയ്ക്ക് മാറ്റി. വധശിക്ഷ നടപ്പാക്കുന്ന തിഹാറിലെ മൂന്നാം നമ്പര്‍ ജയിലിലാണ് പ്രതികളുള്ളത്. ഇവരെ പാര്‍പ്പിച്ചിരിക്കുന്ന ഓരോ സെല്ലിലും രണ്ട് സിസിടിവി വീതം സ്ഥാപിച്ചിട്ടുണ്ട്. ആത്മഹത്യ മനോഭവമോ അക്രമ സ്വഭാവമോ കാണിക്കുന്നുണ്ടോ എന്ന് നിരന്തരം നിരീക്ഷിക്കാനാണിത്. ദിവസവും ഡോക്ടര്‍മാരുടെ സംഘം ഇവരുടെ ആരോഗ്യ സ്ഥിതി പരിശോധിക്കുകയും മാനസിക പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കൗണ്‍സിലിങ്ങും നല്‍കുന്നുണ്ട്.

Eng­lish Sum­ma­ry: Nirb­haya case con­vict mukesh singh go to supreme court

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.