വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിർഭയ കേസിലെ മുന്ന് പ്രതികൾ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചു. ദയാ ഹർജിയും തിരുത്തൽ ഹർജിയും വീണ്ടും സമർപ്പിക്കാൻ അനുമതി തേടി നിർഭയ കേസിലെ പ്രതി മുകേഷ് സമർപ്പിച്ച ഹർജി സുപ്രീം കോടതി നിരാകരിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. ജസ്റ്റിസ് അരുൺ മിശ്ര, എം ആർ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് മുകേഷ് സിങിന്റെ ഹർജി തള്ളിയത്.
നിർഭയ കേസിൽ മൂന്നു പ്രതികൾക്ക് ലഭ്യമായ എല്ലാ നിയമ പോംവഴികളും മുന്നേ അവസാനിച്ചിരുന്നു. നാലാം പ്രതിയായ മുകേഷിനും സുപ്രീം കോടതി ഉത്തരവോടെ രാജ്യത്തെ നിയമപോംവഴികൾ ഇല്ലാതായ സാഹചര്യത്തിലാണ് പ്രതികളിൽ മൂന്നു പേർ അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരിക്കുന്നത്.
നാലു പ്രതികളിൽ മൂന്നു പേർ മാത്രമാണ് അന്താരാഷ്ട്ര കോടതിയിൽ അഭയം തേടിയത്. നാലാം പ്രതിക്കായി വീണ്ടുമൊരു അവസരം സൃഷ്ടിച്ച് ശിക്ഷ വൈകിപ്പിക്കൽ തന്ത്രം നടപ്പാക്കുകയാണ് ഈ നീക്കത്തിനു പിന്നിലെന്ന് നിയമ വിദഗ്ദധർ ചൂണ്ടിക്കാട്ടുന്നു. മാർച്ച് 20 ന് ഇവരുടെ വധശിക്ഷ നടാപ്പാക്കാൻ വിചാരണ കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
English Summary: Nirbhaya case convicts send letter to international court