വിവാഹമോചനമാവശ്യപ്പെട്ട് നിർഭയ കേസ് പ്രതിയുടെ ഭാര്യ കുടുംബകോടതിയെ സമീപിച്ചു. അക്ഷയ് സിങ് ഠാക്കൂറിന്റെ ഭാര്യ പുനിതയാണ് ഔറംഗാബാദ് കുടുംബകോടതി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനെ സമീപിച്ചിരിക്കുന്നത്.
ഡൽഹി കൂട്ടബലാത്സംഗ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നാലുപ്രതികളിൽ ഒരാളാണ് അക്ഷയ് സിങ് ഠാക്കൂർ. ഭർത്താവിന്റെ നിരപരാധിത്വം തനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അക്ഷയ് സിംഗ് ഠാക്കൂറിന്റെ വിധവയായി ജീവിതകാലം മുഴുവൻ ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ വിവാഹമോചനം നൽകണമെന്നും ഹര്‍ജിയില്‍ പറഞ്ഞു.
നിർഭയ കേസിലെ നാലുപ്രതികളിൽ മുകേഷ്, പവൻ, വിനയ് എന്നിവർ കുടുംബാഗങ്ങളുമായി മുഖാമുഖം കൂടിക്കാഴ്ച നടത്തിയിരുന്നു. അക്ഷയുടെ കുടുംബാംഗങ്ങളോട് വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പായി അവസാനമായി കാണാനുള്ള ദിവസം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർ കത്തയച്ചിട്ടുണ്ട്. പ്രതികളെ മാർച്ച് 20‑ന് രാവിലെ അഞ്ചരയ്ക്ക് തിഹാർ ജയിലിൽ തൂക്കിലേറ്റാനാണ് ഡൽഹി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
English Summary; Nirbhaya case convict’s wife moves court for divorce
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.