October 7, 2022 Friday

Related news

January 9, 2021
January 2, 2021
March 22, 2020
March 20, 2020
March 20, 2020
March 20, 2020
March 19, 2020
March 19, 2020
March 19, 2020
March 18, 2020

നിർഭയ കേസ്:ഹർജിയുമായി പ്രതികൾ വീണ്ടും ഹൈക്കോടതിയിൽ

Janayugom Webdesk
ന്യൂഡൽഹി
March 19, 2020 10:28 pm

നിർഭയ കേസ് പ്രതികൾ ഹർജിയുമായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. വധശിക്ഷ നടപ്പിലാക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ വധശിക്ഷ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച വിചാരണ കോടതിയുടെ വിധിക്കെതിരെയാണ് പ്രതികൾ ഡൽഹി ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്. ജസ്റ്റിസ് മന്‍മോഹന്‍റെ അധ്യക്ഷതയിലെ ബെഞ്ച് രാത്രിയോടെ വാദം കേള്‍ക്കല്‍ ആരംഭിച്ചു.

അതേസമയം വധശിക്ഷയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും തിഹാർ ജയിൽ അധികൃതർ പൂർത്തിയാക്കിക്കഴിഞ്ഞു. നാളെ രാവിലെ അഞ്ചരയ്ക്കാണ് നിർഭയ കേസ് പ്രതികളായ മുകേഷ് സിങ്, അക്ഷയ് ഠാക്കൂർ, പവൻ ഗുപ്ത, വിനയ് ശർമ എന്നിവരുടെ വധശിക്ഷ നടപ്പാക്കുക. പ്രതികളെ കാണാൻ കുടുംബാംഗങ്ങൾക്ക് അനുമതി നൽകുകയും പ്രതികളുടെ വൈദ്യപരിശോധന ഉൾപ്പെടെയുള്ളവ പൂർത്തിയാക്കുകയും ചെയ്തു. പ്രതികളുടെ മാനസിക- ശാരീരീക അവസ്ഥകളെ കുറിച്ച് ഡോക്ടർ സാക്ഷ്യപത്രവും നൽകിയിട്ടുണ്ട്.

വധശിക്ഷ നീട്ടിവെപ്പിക്കാനുള്ള ശ്രമം പ്രതികള്‍ സുപ്രീം കോടതിയില്‍ നടത്തിയിരുന്നു. രാവിലെ പ്രതി പവന്‍ ഗുപ്ത നല്‍കിയ തിരുത്തല്‍ ഹര്‍ജി ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് തള്ളിയിരുന്നു. ഉച്ചയ്ക്കു ശേഷം വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുകേഷും, രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെതിരെ നല്‍കിയ അക്ഷയ് നല്‍കിയ ഹര്‍ജികളും സുപ്രീം കോടതി തള്ളി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.