വിദഗ്ധ ചികിത്സ ആവശ്യപ്പെട്ടുള്ള നിര്‍ഭയ കേസ് പ്രതി വിനയ് ശര്‍മ്മയുടെ അപേക്ഷ ഡല്‍ഹി പട്യാല ഹൗസ് കോടതി തള്ളി. അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ധര്‍മേന്ദര്‍ റാണയാണ് ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.പ്രതിക്ക് ദൈംനംദിനം ചികിത്സാ സംരക്ഷണം നല്‍കുന്നുണ്ടെന്നും മാനസിക രോഗവിദഗ്ദ്ധന്‍ പ്രതിയുമായി നിരന്തരം ആശയ വിനിമയവും വേണ്ട ഉപദേശങ്ങളും മറ്റും നല്‍കുന്നുണ്ടെന്നും തിഹാര്‍ ജയില്‍ അധികൃതര്‍ കോടതിയെ അറിയിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനമെടുത്തത്. മാനസിക നിലയില്‍ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉന്നതതല ചികിത്സ വേണമെന്നാവശ്യപ്പെട്ട് വിനയ് ശര്‍മ്മ വിചാരണ കോടതിയെ സമീപിച്ചത്.
അതേസമയം വധശിക്ഷ കാത്ത് കഴിയുന്ന പ്രതികൾക്ക് കുടുംബാംഗങ്ങളെ കാണാൻ അവസരം നൽകുമെന്ന് തിഹാർ ജയിൽ അധികൃതർ അറിയിച്ചിട്ടുണ്ട്. നിർഭയ കേസിലെ പുതിയ മരണ വാറണ്ട് അനുസരിച്ച് മാര്‍ച്ച് 3ന് നാലു പ്രതികളെയും തൂക്കിലേറ്റും. ഈ കേസില്‍ പുറപ്പെടുവിച്ച മൂന്നാമത്തെ മരണ വാറണ്ടാണിത്. ഈ കേസില്‍ ഇതിനോടകം ഡല്‍ഹി പട്യാല ഹൗസ് കോടതി പുറപ്പെടുവിച്ച രണ്ട് മരണ വാറണ്ടുകള്‍ കേസിലെ ചില പ്രതികളുടെ നിയമ പരിരക്ഷ നിലനിന്നതിനാല്‍ നടപ്പാകാതെ വരികയായിരുന്നു.
ENGLISH SUMMARY: Nirbhaya case Court dismisses Vinay Sharma’s plea
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.