നിർഭയ കേസിൽ പുതിയ മരണ വാറണ്ട്. കൂട്ടബലാത്സംഗ കേസിൽ കുറ്റവാളികളായ നാല് പേരുടെയും വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കും. പ്രതികളെ ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിയക്കാണ് തൂക്കിലേറ്റുക. ഈ മാസം 22 ന് വധശിക്ഷ നടത്താനായിരുന്നു ഉദ്ദേശിച്ചത്.
മുകേഷ് സിംഗ് സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് ഇയാള്‍ ദയാഹര്‍ജി നല്‍കിയത്. 4 പ്രതികളുടെയും ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്‍പേ തന്നെ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, സംഭവം നടക്കുമ്ബോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന വാദവുമായി പവന്‍ ഗുപ്ത സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ ഹര്‍ജി എന്ന് പരിഗണിക്കുമെന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തയില്ല.
ഡിസംബര്‍ 19ലെ ഹൈക്കോടതി വിധി മറികടന്നാണ് ഇപ്പോള്‍ പവന്‍ ഗുപ്ത സുപ്രീംകോടതിയില്‍ ഹര്‍ജിയുമായി എത്തിയിരിക്കുന്നത്. അതേസമയം, പ്രതികളെ തൂക്കിലേറ്റാനുള്ള എല്ലാ തയ്യാറെടുപ്പുകളും ഡല്‍ഹി തീഹാര്‍ ജയിലില്‍ നടന്നു കഴിഞ്ഞു. ഡമ്മി പരീക്ഷണവും കഴിഞ്ഞു. ഈയവസരത്തിലാണ് കൊലക്കയറില്‍നിന്നും രക്ഷനേടാനുള്ള അവസാന ശ്രമവുമായി പ്രതികള്‍ കോടതി വരാന്തകള്‍ കയറിയിറങ്ങുന്നത്.
English Summary: Nirbhaya case death penalty on february 1st.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.