August 11, 2022 Thursday

Related news

January 9, 2021
January 2, 2021
March 22, 2020
March 20, 2020
March 20, 2020
March 20, 2020
March 19, 2020
March 19, 2020
March 19, 2020
March 18, 2020

തിഹാറിൽ നിർഭയ പ്രതികൾക്ക് പ്രത്യേക കഴുമരം: ആരാച്ചാർ പവൻ ജല്ലാദ് ഡമ്മി പരീക്ഷണം നടത്തി

Janayugom Webdesk
ന്യൂഡൽഹി
March 18, 2020 12:09 pm

തിഹാർ ജയിലിൽ നിർഭയ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള അവസാനഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. മീററ്റ് സ്വദേശിയായ പവൻ ജല്ലാദ് പ്രതികളുടെ ഡമ്മി പരീക്ഷിച്ചു. പ്രതികളുടെ തൂക്കത്തിന്റെ ഇരട്ടി ഭാരമുള്ള മണൽച്ചാക്കുകൾ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. ഒരാളുടെ തൂക്ക് നടപ്പാക്കാൻ പറ്റുമായിരുന്ന തിഹാർ ജയിലിൽ നാലുപേരെ ഒരുമിച്ച് തൂക്കിലേറ്റാനുള്ള‍ കഴുമരം സജ്ജമാക്കി. വധശിക്ഷ നടപ്പാക്കുന്നതിനുള്ള അവസാനഘട്ട തയ്യാറെടുപ്പുകളും പൂർത്തിയായിരിക്കുകയാണ്. പ്രതികളായ മുകേഷ്, പവൻ, വിനയ് എന്നിവർ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തി. പവൻ കുമാറിന്റെ ബന്ധുക്കൾ എത്തിയിട്ടില്ല. ഇന്ന് എത്തുമെന്നണ് സൂചന.

രാജ്യത്ത് ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിരിക്കുന്ന ചുരുക്കം ആരാച്ചാരുമാരിൽ ഒരാളാണ് പവൻ ജല്ലാദ്. ഇദ്ദേഹത്തിന് ജയിലിനുള്ളിൽതന്നെയാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. എന്നാൽ കഴിഞ്ഞദിവസം പ്രതികൾ വധശിക്ഷയ്ക്കെതിരെ അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരുന്നു. വധശിക്ഷ സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടാണ് പ്രതികൾ ഐസിജെയെ സമീപിച്ചത്. മുകേഷ് കുമാർ സിങ്(32), പവൻ ഗുപ്ത(25), വിനയ് ശർമ(26), അക്ഷയ്കുമാർ സിങ്(31) എന്നിവർക്ക് ഇനി നിയമവഴികളൊന്നുമില്ലെന്ന് സംസ്ഥാന സർക്കാരും പ്രതിഭാഗവും കോടതിയിൽ അറിയിച്ചിരുന്നു. നാല് പ്രതികളുടെയും ദയാഹർജി രാഷ്ട്രപതി തള്ളിയതാണ്. നാലുപേരെയും 20 നു രാവിലെ 5.30ന് തൂക്കിലേറ്റാൻ പാട്യാല ഹൗസ് കോടതി മരണ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.

Eng­lish Summary:Nirbhaya case — death pun­ish­ment preper­a­tion in tihar jail

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.