June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

നിര്‍ഭയ കേസില്‍ കേന്ദ്രത്തിന്റെ ഹര്‍ജി തള്ളി: പ്രതികള്‍ക്ക് ഒരുമിച്ച് വധശിക്ഷ നടപ്പാക്കണമെന്ന് കോടതി

By Janayugom Webdesk
February 5, 2020

നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിന് സ്റ്റേ നല്‍കിയ വിചാരണ കോടതിയുടെ നടപടിക്കെതിരെ സമര്‍പ്പിച്ച കേന്ദ്രത്തിന്റെ ഹര്‍ജി ദില്ലി ഹൈകോടതി തള്ളി. പ്രതികളുടെ വധശിക്ഷ ഒരുമിച്ച് നടപ്പാക്കണമെന്ന് ദില്ലി ഹൈകോടതി ഉത്തരവിട്ടു. വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കാനാവില്ലെന്നും  ഹൈകോടതി വ്യക്തമാക്കി.

ഓരോ പ്രതികളുടെയും ശിക്ഷ വെവ്വേറെ നടപ്പിലാക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ വധശിക്ഷ വെവ്വേറെ നടപ്പാക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. അതേസമയം പ്രതികള്‍ക്ക് ഏഴു ദിവസത്തെ സമയം കോടതി അനുവദിച്ചു. അതിനുള്ളില്‍ നിയമ നടപടികളെല്ലാം പൂര്‍ത്തിയാക്കണമെന്ന് കോടതി അന്ത്യശാസനം നല്‍കി.

ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയുമടക്കം ഒരാഴ്ചയ്ക്കം നല്‍കണം. നിയമ നടപടികളുടെ പേരില്‍ ശിക്ഷ നീട്ടിക്കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. മരണവാറന്റ് സ്‌റ്റേ ചെയ്ത വിചാരണക്കോടതി ഉത്തരവ് ദില്ലി ഹൈകോടതി ശരിവെക്കുകയും ചെയ്തു.

ഫെബ്രുവരി ഒന്നിനാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ജനുവരി 31 ന്, ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ വധശിക്ഷ നടപ്പാക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. അക്ഷയ് കുമാര്‍, വിനയ് ശര്‍മ, പവന്‍ ഗുപ്ത, മുകേഷ് സിങ് എന്നിവരാണ് വധശിക്ഷ കാത്ത് തിഹാര്‍ ജയിലില്‍ കഴിയുന്നത്.

Eng­lish Sum­ma­ry: nirb­haya case Del­hi high court verdict

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.