രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ ചുമതലപ്പെടുത്തിയ ആരാച്ചാര്‍ പവന് ജല്ലാദ് ഇന്ന് തിഹാര്‍ ജയിലിലെത്തി റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി ഒന്നിനാണ് കേസിലെ നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കുന്നത്. ഇതിന് മുന്നോടിയായി നാളെ പവന് ജല്ലാദ് ജയിലിനുള്ളില്‍ ഡമ്മി പരീക്ഷണം നടത്തുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്കാണ് വിനയ് ശര്‍മ്മ, അക്ഷയ് താക്കൂര്‍, പവന് ഗുപ്ത, മുകേഷ് സിങ് എന്നീ നാല് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത്. അതേസമയം വധശിക്ഷ നടപ്പാക്കുന്നതില്‍ സ്റ്റേ വേണമെന്ന് ആവശ്യപ്പെട്ട് അക്ഷയ് താക്കൂര്‍ ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ വ്യാഴാഴ്ച ഹര്‍ജി നല്‍കിയിട്ടുണ്ട്. ഫെബ്രുവരി ഒന്നിന് ശിക്ഷ നടപ്പാക്കരുതെന്നും പ്രതികള്‍ക്ക് ഇനിയും നിയമപരമായ അവകാശങ്ങളുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി.
നിര്‍ഭയ പ്രതികളുടെ ശിക്ഷ നടപ്പാക്കാന്‍ തയ്യാറാണെന്നും പ്രതികളെ തൂക്കിലേറ്റുന്നതില്‍ മനസ്താപമില്ലെന്നും നേരത്തെ ആരാച്ചാര്‍ പവന് ജല്ലാദ് വ്യക്തമാക്കിയിരുന്നു. നാല് പ്രതികളും വധശിക്ഷ അര്ഹിക്കുന്നവരാണെന്നും ഇതുപോലുള്ള ക്രൂരകൃത്യങ്ങള്‍ക്ക് വധശിക്ഷ തന്നെയാണ് മറുപടിയെന്നും പവന് ജല്ലാദ് വ്യക്തമാക്കകിയിരുന്നു.
English Summary: Nirbhaya case excicution followup
You may also like this video