പ്രതികളുടെ മൃതദേഹം തിഹാർ ജയിലിൽ നിന്ന് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി

Web Desk
Posted on March 20, 2020, 9:13 am

നിർഭയ കേസ് പ്രതികളുടെ മൃതദേഹം തിഹാർ ജയിലിൽ നിന്ന് പോസ്റ്റുമോർട്ടത്തിനായി ദീൻദയാൽ ഉപാദ്യായ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ട് ആംബുലൻസുകളിലായാണ് നാല് മൃതദേഹങ്ങൾ കൊണ്ടുപോയത്. വിദഗ്ധ സംഘംത്തിന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തും. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.കർശന ഉപാധികളോടെയാണ് മൃതദേഹം വിട്ടുനൽകു. മൃതദേഹം പൊതുദർശനത്തിന് വയ്ക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചയോടുകൂടിയാണ് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് നൽകുക എന്നാണ് വിവരം.

ഇന്ന് രാവിലെ 5.30 ഓടെയാണ് നിർഭയ കേസിലെ നാല് പ്രതികളെ തൂക്കിലേറ്റിയത്. പ്രതികളായ മുകേഷ് സിംഗ് (32), പവൻ ഗുപ്ത (25), വിനയ് ശർമ (26), അക്ഷയ് കുമാർ സിംഗ് (31) എന്നിവരെയാണ് തൂക്കിലേറ്റിയത്. മകളുടെ ഘാതകരെ തൂക്കിലേറ്റിയതോടെ നീതി ലഭിച്ചുവെന്നായിരുന്നു നിർഭയയുടെ അമ്മ ആശാദേവിയുടെ പ്രതികരണം. ഏഴ് വർഷത്തെ പോരാട്ടം ഫലം കണ്ടു. ഇന്നത്തെ ദിനം പെൺകുട്ടികളുടേതാണെന്നും ആശാദേവി പറഞ്ഞു. ശിക്ഷ പാഠമാകണമെന്ന് നിർഭയയുടെ അച്ഛനും പ്രതികരിച്ചു.മാർച്ച് 20 നിർഭയ ന്യായ് ദിവസമായി ആചരിക്കുമെന്നും മാതാപിതാക്കൾ വ്യക്തമാക്കി.

Eng­lish Sum­ma­ry: Nirb­haya case exe­cu­tion fol­lowup

You may also like this video