നിർഭയ കേസിൽ വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികളിൽ ഒരാളായ മുകേഷ് സിംഗ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. നേരത്തേ വധശിക്ഷ ഒഴിവാക്കാൻ പ്രതി പവൻ ഗുപ്ത സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. എന്നാൽ കുറ്റവാളികളെ നാളെ പുലർച്ചെ അഞ്ചരയ്ക്ക് തൂക്കിലേറ്റാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കി കഴിഞ്ഞു. ആരാച്ചാർ പവൻ കുമാർ തിഹാർ ജയിലിൽ പ്രതികളുടെ ഡമ്മി പരീക്ഷണം നടത്തി കഴിഞ്ഞു. നാല് കുറ്റവാളികളുടെയും ദയാ ഹർജിയും തിരുത്തൽ ഹർജിയും തള്ളിയ ശേഷവും ശിക്ഷ സ്റ്റേ ചെയ്യണമെന്ന അപേക്ഷകൾ കോടതിക്കു മുമ്പിലെത്തിയിരിക്കുകയാണ്.
ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഇതുവരെ തീരുമാനം വന്നിട്ടില്ല. തീഹാര്‍ ജയിലില്‍ പ്രത്യേകം സെല്ലുകളിലാണ് നാല് കുറ്റവാളികളെയും പാര്‍പ്പിച്ചിരിക്കുന്നത്. സിസിടിവി ക്യാമറകളിലൂടെ മുഴുവന്‍ സമയവും ഇവരെ നിരീക്ഷിക്കുന്നുണ്ട്. 2012 ഡിസംബര്‍ 16നാണ് ദില്ലിയില്‍ 23 കാരിയെ ഇവര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഡിസംബര്‍ 26ന് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി.
English Summary:Nirbhaya case follow up
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.