Web Desk

ന്യൂഡല്‍ഹി

March 22, 2020, 10:36 am

ബലം പ്രയോഗിച്ചും മാപ്പു പറഞ്ഞും നിർഭയ കേസ് പ്രതികൾ; തൂക്കിലേറ്റും മുമ്പ് അരങ്ങേറിയത് നാടകീയ രംഗങ്ങൾ

Janayugom Online

നീണ്ട ഏഴ് വർഷത്തെ നിയപോരാട്ടങ്ങൾക്കൊടുവിൽ രാജ്യത്തെ നടുക്കിയ നിർഭയ കേസിലെ നാല് പ്രതികളെയും തൂക്കിലേറ്റിയതിൽ കൂടുതൽ വിവരങ്ങൽ പുറത്ത്. തൂക്കുകയറിൽ നിന്നും ഊരിപ്പോരാൻ ആവുന്ന തന്ത്രങ്ങളെല്ലാം പയറ്റിയിട്ടും രാജ്യം അവർക്കു മാപ്പുകൊടുക്കാൻ തയ്യാറായിരുന്നില്ല. തിഹാറിലെ മൂന്നാം നമ്പര്‍ ജയിലില്‍ പ്രത്യേകം സെല്ലുകളിലായിരുന്നു അവരെ പാര്‍പ്പിച്ചിരുന്നത്. വിധി നീട്ടിയെടുക്കാന്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും രാത്രി നടന്ന നിയമനടപടികളെക്കുറിച്ച്‌ പ്രതികളെ യഥാസമയം ജയില്‍ അധികൃതര്‍ അറിയിച്ചിരുന്നു. പുലര്‍ച്ചെയാണ് ഹര്‍ജികള്‍ തള്ളിയ വിവരം ഇവരെ അറിയിക്കുന്നത്. തുടർന്ന് തൂക്കിലേറ്റാനുള്ള നടപടികൾ വേഗത്തിലാക്കി. തുടർന്ന് പ്രതികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തി.

പുലർച്ചെ 3.30ഓടെ പ്രതികളെ തയ്യാറെടുപ്പുകൾക്കായ് വിളിച്ചു. പ്രഭാത ഭക്ഷണം കഴിക്കാൻ അവരാരും തയ്യാറായില്ല. രാത്രി മുഴുവൻ ഉറങ്ങാതെ ഇരുന്ന പ്രതികളോട് കുളിക്കാനാവശ്യപ്പെട്ടെങ്കിലും അവർ അതിനും തയ്യാറായില്ല. അവസാന ആഗ്രഹം എന്താണെന്നു പറയാനോ, വിൽപത്രം എഴുതാനോ അവർ കൂട്ടാക്കിയില്ല. പ്രതികളെ സെല്ലില്‍ നിന്ന് പുറത്തിറക്കി കഴുമരത്തിലേക്ക് കൊണ്ടുപോയി. കഴുമരത്തിന് അടുത്ത് എത്തും മുമ്പ് കറുത്ത തുണി കൊണ്ട് പ്രതികളുടെ മുഖം മറച്ചു. കയറു കൊണ്ട് കൈകള്‍ പിന്നിലേക്ക് കെട്ടി. നാല് പ്രതികളുടെയും മരണവാറണ്ട് എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് വായിച്ചു കേള്‍പ്പിച്ചു. പ്രതികളെ തൂക്കുകയറിന് താഴെ നിറുത്തി കാലുകള്‍ ബന്ധിച്ചു. പ്രതികളുടെ കഴുത്തില്‍ തൂക്കുകയറിന്റെ കുരുക്കിട്ടു. മജിസ്ട്രേട്ടിന്റെ നിര്‍ദ്ദേശ പ്രകാരം ആരാച്ചാര്‍ ലിവര്‍ വലിച്ച്‌ പ്രതികളുടെ കാല്‍ച്ചുവട്ടിലെ തട്ട് മാറ്റി. പ്രതികള്‍ തൂക്കുകയറില്‍ തൂങ്ങി.

you may also like this video;

ഴുമരത്തിലേക്കു നടത്തുമ്ബോള്‍ അക്ഷയ് കുമാറും പവന്‍ ഗുപ്തയും അല്‍പം ബലം പ്രയോഗിച്ചു. ഇത് വകവയ്ക്കാതെ ജയില്‍ അധികൃതര്‍ ഇവരെ നിയന്ത്രിച്ചു. തന്നെ കൊല്ലരുതെന്നു വിനയ് വീണ്ടും അഭ്യര്‍ത്ഥിച്ചു. നേരത്തേ ശിക്ഷ റദ്ദാക്കിയില്ലെന്ന് അറിഞ്ഞ സമയത്തു ഇയാള്‍ തളര്‍ന്നു വീണിരുന്നു. മുകേഷ് നിശബ്ദനായിരുന്നു. ശിക്ഷ നടപ്പാക്കുന്നതിനു തൊട്ടു മുന്‍പു മുകേഷ് ജയില്‍ അധികൃതരോടു മാപ്പു പറഞ്ഞു. തൂക്കുമരത്തിലേക്ക് പോവുന്നതിനു നിമിഷങ്ങള്‍ക്കുമുമ്ബ് 26‑കാരനായ വിനയ് ശര്‍മ കരയുകയും മാപ്പുചോദിക്കുകയും ചെയ്തതായി ജയില്‍ അധികൃതര്‍ പറഞ്ഞു. താന്‍ വരച്ച ചിത്രങ്ങള്‍ ജയില്‍ സൂപ്രണ്ടിന് നല്‍കണമെന്നും തന്റെ പക്കലുള്ള ഹനുമാന്‍ മന്ത്രങ്ങള്‍ അടങ്ങിയ പുസ്തകം കുടുംബത്തിനു നല്‍കണമെന്നും ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. തന്റെ അവയവങ്ങള്‍ ദാനം ചെയ്യണമെന്നായിരുന്നു 32‑കാരനായ മുകേഷിന്റെ അവസാന ആഗ്രഹം. മറ്റു രണ്ടുപേരും ഒരു കാര്യവും ആവശ്യപ്പെട്ടില്ല.

ജയില്‍ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, റെസിഡന്റ് മെഡിക്കല്‍ ഓഫീസര്‍, ജില്ലാ മജിസ്ട്രേറ്റ് എന്നിവരടക്കം അഞ്ചുപേര്‍ മാത്രമാണ് തൂക്കിലേറ്റുന്നതിന് സാക്ഷികളായി ഉണ്ടായിരുന്നത്. പുലർച്ച 5.30 നാണ് പ്രതികളെ തൂക്കിലേറ്റുന്നത്. പ്രോട്ടോകോൾ പ്രകാരം 30 മിനിറ്റ് മൃതദേഹം കഴുമരത്തിൽ തന്നെ കിടന്നു. തുടർന്ന് മൃതദേഹങ്ങൾ ദീൻ ദയാൽ ഉപാധ്യായ് ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ജയിൽ അധികൃതർ മരണം സ്ഥിരീകരിച്ചതോടെ ജയിലിന് പുറത്ത് തടിച്ച് നിന്ന ജനക്കൂട്ടം ആഹ്ലാദാരവങ്ങള്‍ മുഴക്കി. പ്രോട്ടോകോൾ പ്രകാരം 30 മിനിറ്റ് മൃതദേഹം കഴുമരത്തിൽ തന്നെ കിടന്നു. മുകേഷ് സിംഗിന്റെ മൃതദേഹം രാജസ്ഥാനിലേക്കും അക്ഷയ് ഠാക്കൂറിന്റെ മൃതദേഹം ബീഹാറിലെ ഔറംഗാബാദിലേക്കും പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ എന്നിവരുടെ മൃതദേഹങ്ങള്‍ ഡല്‍ഹിയിലെ മുനീര്‍ക്കയ്ക്ക് സമീപമുള്ള രവിദാസ് കോളനിയിലേക്കും കൊണ്ടു പോയി.

you may also like this video;