Web Desk

ന്യൂഡൽഹി

March 02, 2020, 4:33 pm

നിർഭയ കേസ്; പവൻ ഗുപ്തയുടെ ദയാഹർജി തള്ളി

Janayugom Online

നിർഭയ കേസ് പ്രതികളിലൊരാളായ പവൻ ഗുപ്ത സമർപ്പിച്ച ദയാഹർജി രാഷ്ട്രപതി തള്ളി. ഇന്നുച്ചയ്ക്കായിരുന്നു പവൻ ഗുപ്ത രാഷ്ട്രപതിക്ക് ദയാഹർജി നൽകിയത്. തിരുത്തൽ ഹർജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് പ്രതി ദയാഹർജി നൽകിയത്. പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ നിലവിൽ വാറന്റുള്ളത് നാളെയാണ്.

ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് ചേംബറില്‍ പരിഗണിച്ചാണ് പവൻ ഗുപ്തയുടെ തിരുത്തൽ ഹര്‍ജി തള്ളിയത്. വധശിക്ഷ ജീവപര്യന്തം തടവാക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ തിരുത്തൽ ഹർജി നൽകിയത്. പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യവും സുപ്രീം കോടതി നിരാകരിച്ചു. കേസിൽ പവന്‍ ഗുപ്ത മാത്രമായിരുന്നു തിരുത്തല്‍ ഹര്‍ജി നല്‍കാനും രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാനും ബാക്കിയുണ്ടായിരുന്നത്.

Eng­lish Sum­ma­ry; nirb­haya case pawan gup­ta sub­mit mer­cy peti­tion fol­low up

YOU MAY ALSO LIKE THIS VIDEO