നിർഭയ കേസിലെ പ്രതികളിലൊരാളായ പവൻ ഗുപ്ത രാഷ്ട്രപതിക്ക് ദയാഹർജി നൽകി. പവൻ ഗുപ്ത സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് ദയാഹർജി നൽകിയത്. അതേസമയം ദയാഹർജി നൽകിയതിനാൽ പ്രതികളുടെ വധശിക്ഷ നടപ്പാക്കൽ ഇനിയും നീളും.
ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് ചേംബറില്‍ പരിഗണിച്ചാണ് പവൻ ഗുപ്തയുടെ തിരുത്തൽ ഹര്‍ജി തള്ളിയത്. വധശിക്ഷ ജീവപര്യന്തം തടവാക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ തിരുത്തൽ ഹർജി നൽകിയത്. പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യവും സുപ്രീം കോടതി നിരാകരിച്ചു. കേസിൽ പവന്‍ ഗുപ്ത മാത്രമായിരുന്നു തിരുത്തല്‍ ഹര്‍ജി നല്‍കാനും രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാനും ബാക്കിയുണ്ടായിരുന്നത്.
പവൻ ഗുപ്ത, മുകേഷ് കുമാർ സിങ്, വിനയ് കുമാർ ശർമ, അക്ഷയ് എന്നിവരെ മാർച്ച് മൂന്നിന് രാവിലെ ആറ് മണിക്ക് വധശിക്ഷയ്ക്ക് വിധേയരാക്കണമെന്ന് ദിവസങ്ങൾക്ക് മുൻപ് ഡൽഹി പട്യാല ഹൗസ് കോടതി പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പവൻ ഗുപ്ത ഹർജി നൽകിയത്.
English Summary: Nirbhaya case- Pawan Gupta submit mercy petition
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.