ന്യൂഡൽഹി: വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിർഭയ കേസിലെ പ്രതികളിലൊരാളായ പവൻ ഗുപ്‍ത നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. വെറുതെ സമയം കളയരുതെന്ന് പവൻ ഗുപ്‍തയുടെ അഭിഭാഷകനോട് ജഡ്ജി പറഞ്ഞു. കൃത്യം നടന്ന സമയത്ത് തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും പ്രായം തെളിയിക്കുന്ന പരിശോധനകൾ നടത്തിയിട്ടില്ല എന്നുമായിരുന്നു പവൻ ഗുപ്തയുടെ വാദം.
കേസിലെ മറ്റൊരു പ്രതിയായ അക്ഷയ് സിംഗ് ഠാക്കൂറിൻറെ പുനഃപരിശോധനാ ഹർജി ഇന്നലെ സുപ്രീംകോടതി തള്ളിയിരുന്നു. പുതിയ കാര്യങ്ങളൊന്നും പുനഃപരിശോധനാ ഹർജിയിൽ കൊണ്ടുവരാൻ പ്രതിഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ. പുനഃപരിശോധന എന്നാൽ പുനർവിചാരണയല്ലെന്ന് ഇന്നലെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി വിധിക്കെതിരെ തിരുത്തൽ ഹർജി നൽകുമെന്ന് അക്ഷയ്‍ ഠാക്കൂറിൻറെ അഭിഭാഷകൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.