Web Desk

ന്യൂഡല്‍ഹി

January 29, 2020, 9:51 pm

നിർഭയ കേസ്: ഹർജി തള്ളി, മറ്റൊരു പ്രതി തിരുത്തൽ ഹർജിയുമായി കോടതിയിൽ

Janayugom Online

ദയാഹര്‍ജി വേഗത്തില്‍ പരിഗണിച്ചതും വേഗത്തില്‍ തള്ളിക്കളഞ്ഞതും രാഷ്ട്രപതിയുടെ തീരുമാനം സംബന്ധിച്ച ജുഡീഷ്യല്‍ പുനരവലോകനത്തിന് വിധേയമാക്കാന്‍ മതിയായ കാരണമല്ലെന്ന് സുപ്രീം കോടതി. നിര്‍ഭയ കേസിലെ പ്രതിയായ മുകേഷ് കുമാര്‍ സിങിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ്മാരായ ആര്‍ ഭാനുമതി, അശോക് ഭൂഷന്‍, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങുന്ന ബഞ്ച് ഇക്കാര്യ പറഞ്ഞത്.

രാഷ്ട്രപതി തന്റെ ദയാഹര്‍ജി വേഗത്തില്‍ തള്ളിയതു ചോദ്യം ചെയ്താണ് മുകേഷ് കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ദയാഹര്‍ജി അതിവേഗം തള്ളിയതുകൊണ്ട് മുന്‍വിധിയോടെയാണ് ഹര്‍ജിയെ സമീപിച്ചതെന്നു പറയാനാകില്ല. സമുന്നതമായ അധികാരത്തിലിരിക്കുന്നവര്‍ അവരുടെ അധികാരം എല്ലാവശങ്ങളും പരിശോധിച്ച ശേഷമാകും വിനിയോഗിക്കുകയെന്നും കോടതി അഭിപ്രായപ്പെട്ടു.

ഇതിനിടെ കേസിലെ മറ്റൊരു പ്രതിയായ അക്ഷയ് താക്കൂര്‍ ഇന്നലെ തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചു. വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ജസ്റ്റിസ് എന്‍ വി രമണ അദ്ധ്യക്ഷനായ അഞ്ചംഗ ബഞ്ച് ഇന്നുച്ചയ്ക്ക് ഒരു മണിക്ക് കേസ് പരിഗണിക്കും. കേസിലെ നാലു പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റാന്‍ വിചാരണ കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അതേസമയം ദയാഹർജി നിലനിൽക്കുന്നതിനാൽ വധശിക്ഷ വൈകുമെന്നാണ് സൂചനകൾ.

Eng­lish sum­ma­ry: Nirb­haya case: Peti­tion dismissed

YOU MAY ALSO LIKE THIS VIDEO