ന്യൂഡൽഹി: നിര്‍ഭയ കേസിലെ നാലു പ്രതികളുടെയും വധശിക്ഷ ഈ മാസം 22 ന് നടപ്പാക്കുമെന്ന് ഉറപ്പായതോടെ ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി മുറിയില്‍ നാടകീയ രംഗങ്ങള്‍. പ്രതികളില്‍ ഒരാളായ മുകേഷ് സിങ്ങിന്റെ അമ്മ നിര്‍ഭയയുടെ അമ്മയുടെ അരികിലെത്തി മകന്റെ ജീവനുവേണ്ടി യാചിച്ചു. ആശാദേവിയുടെ സാരിയില്‍ പിടിച്ചുകൊണ്ട് എന്റെ മകനോട് പൊറുക്കണമെന്നും അവന്റെ ജീവനുവേണ്ടി ഞാന്‍ യാചിക്കുകയാണെന്നും പറഞ്ഞു. എന്നാല്‍ ഏഴു വര്‍ഷക്കാലം മകള്‍ക്ക് നീതി ലഭിക്കുന്നതിനുവേണ്ടി നിയമ പോരാട്ടം നടത്തിയ ആശാദേവി ഉറച്ച ശബ്ദത്തിലാണ് മറുപടി നല്‍കിയത്. ‘എനിക്കും ഒരു മകളുണ്ടായിരുന്നു. അവള്‍ക്ക് എന്താണ് സംഭവിച്ചത് ? അതൊക്കെ എനിക്ക് എങ്ങനെ മറക്കാന്‍ കഴിയും. ഏഴ് വര്‍ഷമായി ഞാന്‍ നീതിക്കുവേണ്ടി കാത്തിരിക്കുകയാണ്’ — നിര്‍ഭയയുടെ അമ്മ പറഞ്ഞു. ഇതോടെ കോടതി മുറിയില്‍ നിശബ്ദത പാലിക്കണമെന്ന് ജഡ്ജി നിര്‍ദ്ദേശിക്കുകയായിരുന്നു.
2012 ഡിസംബർ 16നാണ് തന്റെ സുഹൃത്തിനൊപ്പം സിനിമ കണ്ട ശേഷം ബസിൽ കയറിയ ‘നിർഭയ’യെ ബസിലുണ്ടായിരുന്ന മുകേഷ് സിംഗ്, പവൻ ഗുപ്ത, വിനയ് ശർമ്മ, അക്ഷയ് കുമാർ സിംഗ്, റാം സിംഗ് എന്നിവരുൾപ്പെടുന്ന സംഘം അതിക്രൂരമായി പീഡിപ്പിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചത്. ഏഴ് വർഷങ്ങൾക്കിപ്പുറം നിർഭയയുടെ മാതാപിതാക്കൾക്ക് ആശ്വാസമേകിക്കൊണ്ട് അവരെ തേടി നീതി എത്തിയിരിക്കുകയാണ്. ജനുവരി 22 രാവിലെ ഏഴു മണിക്ക് പ്രതികളെ തൂക്കിലേറ്റാനാ കോടതി വിധിച്ചിരിക്കുന്നത്. നിര്‍ഭയ കേസ് പ്രതികളായ മുകേഷ് സിങ് (32), പവന് ഗുപ്ത (25), വിനയ് ശര്‍മ (26), അക്ഷയ് കുമാര്‍ സിങ് (31) എന്നിവര്‍ കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇവരുടെ മരണ വാറണ്ട് കോടതി പുറപ്പെടുവിച്ചതിന് പിന്നാലെ ആയിരുന്നു ഇത്. തിഹാറിലെ മൂന്നാം നമ്പര്‍ ജയിലിലെ പ്രത്യേക തടവറകളില്‍ ഒറ്റയ്ക്ക് പാര്‍പ്പിച്ചിരിക്കുകയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പ്രതികളേയും. എന്റെ മകള്‍ക്ക് നീതി ലഭിച്ചുവെന്നും ജനുവരി 22 തനിക്ക് സുപ്രധാന ദിനമാണെന്നും അവര്‍ പിന്നീട് കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
English summary: nirbhaya case please forgive my son mukesh singh s mother
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.