നിർഭയ കേസ്; പ്രതികളുടെ തിരുത്തൽ ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ

Web Desk

ന്യൂഡൽഹി

Posted on January 14, 2020, 8:41 am

നിർഭയ കേസിലെ വധശിക്ഷയ്ക്ക്‌ എതിരെ പ്രതികൾ നൽകിയ തിരുത്തൽ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പ്രതികളായ മുകേഷ് സിംഗ്,വിനയ് ശർമ എന്നിവർ നൽകിയ ഹർജികൾ ഉച്ചയ്ക്ക് 1.45ന് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷൻ ആയ 5അംഗ ബെഞ്ച് ചേമ്പറിൽ ആയിരിക്കും പരിഗണിക്കുക. കേസിലെ നാല് പ്രതികളുടെയും വധശിക്ഷ ജനുവരി 22ന് രാവിലെ 7 മണിക്ക് നടപ്പാക്കാൻ ഡൽഹി പട്യാലഹൗസ് കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പ്രതികൾ തിരുത്തൽ ഹർജികൾ നൽകിയത്. തിരുത്തൽ ഹർജികൾ തള്ളിയാൽ, രാഷ്ട്രപതിക്ക് ദയാഹർജി നൽകാനുള്ള അവസരം മാത്രമേ പ്രതികൾക്ക് ബാക്കിയുണ്ടാവുകയുള്ളൂ. ഇതും തള്ളിയാൽ വധശിക്ഷ നടപ്പാക്കാനുള്ള എല്ലാ നിയമ തടസ്സങ്ങളും നീങ്ങും.

Eng­lish sum­ma­ry: nirb­haya case SC

YOU MAY ALSO LIKE THIS VIDEO