നിർഭയ കേസ് പ്രതി അക്ഷയ് സിങ് താക്കൂർ നൽകിയ തിരുത്തൽ ഹർജി സുപ്രീംകോടതി തള്ളി. ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പുറപ്പെടുവിപ്പിച്ച മരണവാറന്റ് സ്റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി തള്ളി. ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ച് ആണ് ഹര്‍ജി തള്ളിയത്. വധശിക്ഷ നടപ്പാക്കുന്നതിനെതിരെ പ്രതികളുടെ അഭിഭാഷകൻ എ പി സിങ് ഡൽഹി വിചാരണ കോടതിയെ സമീപിച്ചിട്ടുണ്ട്. വധശിക്ഷ നടപ്പാക്കുന്നത് ഫെബ്രുവരി ഒന്നിൽ നിന്ന് മാറ്റിവെയ്ക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ദയാഹര്‍ജി അടക്കം അവസാനത്തെ പ്രതിയുടെ കൂടി നിയമസാധ്യതകള്‍ അവസാനിക്കുന്നതുവരെ ശിക്ഷ നടപ്പാക്കരുതെന്നാണ് ആവശ്യം.
English summary:Nirbhaya case; Supreme Court rejects correction petition
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.