നിര്‍ഭയ കേസില്‍ ദില്ലി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. പ്രതികളുടെ വധശിക്ഷ ഒന്നിച്ചു മാത്രം മതിയെന്ന ദില്ലി ഹൈക്കോടതി വിധിക്കെതിരെയാണ് കേന്ദ്രം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കാന്‍ ഉത്തരവിടണമെന്നും കേന്ദ്രം ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. രാവിലെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നടരാജനാണ് ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചിന് മുമ്പാകെ കേസ് മെന്‍ഷന്‍ ചെയ്തത്. തുടര്‍ന്ന് ഹര്‍ജി നാളെ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.
നിര്‍ഭയ കേസില്‍ അക്ഷയ് സിങ് താക്കൂറിന്റെ ദയാഹര്‍ജി രാഷ്ട്രപതി ഇന്നലെ തള്ളിയിരുന്നു. ഇതടക്കം മൂന്നു പ്രതികളുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിട്ടുണ്ട്. ദയാഹര്‍ജി തള്ളിയ പ്രതികളുടെ വധശിക്ഷ നടപ്പാക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടത്.
കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിന് സ്റ്റേ നല്‍കിയ വിചാരണ കോടതിയുടെ നടപടിക്കെതിരെ സമര്‍പ്പിച്ച കേന്ദ്രത്തിന്റെ ഹര്‍ജി ഇന്നലെ ദില്ലി ഹൈകോടതി തള്ളിയിരുന്നു. പ്രതികളുടെ വധശിക്ഷ ഒരുമിച്ച് നടപ്പാക്കണമെന്ന് ദില്ലി ഹൈകോടതി ഉത്തരവിട്ടു. വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കാനാവില്ലെന്നും ഹൈകോടതി വ്യക്തമാക്കിയിരുന്നു. ഓരോ പ്രതികളുടെയും ശിക്ഷ വെവ്വേറെ നടപ്പിലാക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ വധശിക്ഷ വെവ്വേറെ നടപ്പാക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഇതിനെതിരെയാണ് കേന്ദ്രം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
English Summary: nirbhaya case, Supreme Court to hear the Centre’s plea on Friday
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.