നിർഭയ കേസ്; ദയാഹർജി നൽകാനൊരുങ്ങി മൂന്ന് പ്രതികൾ

Web Desk
Posted on December 24, 2019, 4:19 pm

ന്യൂഡൽഹി: നിർഭയ കേസിൽ മൂന്ന് പ്രതികൾ ദയാഹർജി നൽകും. പ്രതികൾ ദയാഹർജി കാണിച്ച് തിഹാർ ജയിൽ അധികൃതകർക്ക് കത്ത് നൽകി. നിയമപരമായ എല്ലാ വഴികളും നോക്കുമെന്ന് പ്രതികൾ പറഞ്ഞു. വിനയ് ശർമ്മ, പവൻ ഗുപ്ത, അക്ഷയ് തുടങ്ങിയവർ ആണ് ദയാഹർജി നൽകിയിരിക്കുന്നത്. പവൻ ഗുപ്ത ഇതിന് മുൻപ് വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പവൻ ഗുപ്ത ഡൽഹി കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ, കോടതി ഹർജി തള്ളിയിരുന്നു.

‘you may also like this video’