ദയാഹര്‍ജി തള്ളിയതിനെതിരെ നിര്‍ഭയ കേസിലെ വധശിക്ഷ വിധിക്കപ്പെട്ട നാലു പ്രതികളിലൊരാളായ വിനയ് ശര്‍മ്മ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. ജസ്റ്റിസുമാരായ ആര് ഭാനുമതി, അശോക് ഭൂഷന്, എ എസ് ബൊപ്പണ്ണ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. കേസിന്റെ വിധി സുപ്രീം കോടതി ഇന്നു പുറപ്പെടുവിക്കും.
അതേസമയം പ്രതികളുടെ വധശിക്ഷയ്ക്ക് തിയതി നിശ്ചയിച്ച് മരണ വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് തിഹാര്‍ ജയില്‍ സുപ്രണ്ടും നിര്‍ഭയയുടെ മാതാപിതാക്കളും സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി വാദം തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസ് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് പ്രതികളിലൊരാളായ പവന് ഗുപ്തയുടെ പുതിയ അഭിഭാഷകന് കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. രവി ഖാസിയാണ് പവന് ഗുപ്തയുടെ പുതിയ അഭിഭാഷകന്.
കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയില്‍ തങ്ങളുടെ ഹർജികളുണ്ടെന്നും സുപ്രീംകോടതി ഇന്ന് ഇവ കേള്‍ക്കുമെന്നും പ്രതികളുടെ അഭിഭാഷകര്‍ അറിയിക്കുകയായിരുന്നു. അതിനിടെ വധശിക്ഷ വൈകുന്നതില്‍ നിര്‍ഭയയുടെ മതാപിതാക്കള്‍ കോടതി വളപ്പില്‍ പ്രതിഷേധിച്ചു.
English Summary: nirbhaya case, Vinay Sharma’s plea
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.