Web Desk

ന്യൂഡൽഹി

February 29, 2020, 1:51 pm

നിർഭയ കേസ്: വധശിക്ഷ വൈകും, പവൻ ഗുപ്തയുടെ തിരുത്തൽ ഹർജി പരിഗണിക്കുന്നത് ആറിന്

Janayugom Online

നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വീണ്ടും നീളും.വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്ന് പവൻ ഗുപ്ത ഹർജി സമർപ്പിച്ചിരുന്നു. ഈ തിരുത്തൽ ഹർജി സുപ്രീംകോടതി മാർച്ച് ആറിനാണ് പരിഗണിക്കുന്നത്. മാർച്ച് മൂന്നിനാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനായി ഡൽഹി പട്യാല കോടതി മരണവാറന്റ് പുറപ്പെടുവിച്ചിരുന്നത്. എന്നാൽ പവൻ ഗുപ്തയുടെ ഹർജി ആറിന് പരിഗണിക്കുന്നതിനാലാണ് വധശിക്ഷ ഇനിയും നീണ്ടു പോകുന്നത്.

തിരുത്തൽ ഹർജി തള്ളിയാലും ദയാഹർജിയുമായി മുന്നോട്ടുപോകാൻ പവൻഗുപ്തയ്ക്ക് അവകാശമുണ്ട്. അപ്പോഴും വീണ്ടും പതിനാല് ദിവസം കഴിഞ്ഞ് മാത്രമേ വധശിക്ഷ നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂ. എല്ലാ പ്രതികളുടെയും വധശിക്ഷ ഒരുമിച്ച് നടത്തുന്നതിനാണ് തീരുമാനം.

Eng­lish Sum­ma­ry: Nirb­haya case will be delay

You may also like this video