മകൾക്ക് നീതി ലഭിക്കണം.. കഴിഞ്ഞ ഏഴ് വർഷമായി ഈ മാതാപിതാക്കളുടെ ഏക ലക്ഷ്യം അതായിരുന്നു. ഇപ്പോൾ അത് സംഭവിച്ചു. വൈകിയാണെങ്കിലും മകളുടെ ഘാതകരെ തൂക്കിലേറ്റിയതോടെ തങ്ങൾക്ക് നീതി ലഭിച്ചു എന്ന് നിർഭയയുടെ അമ്മ ആശാ ദേവി പ്രതികരിച്ചു. ഇന്നത്തെ ദിനം പെൺകുട്ടികളുടേതാണെന്നും ആശാദേവി പറഞ്ഞു. ശിക്ഷ പാഠമാകണമെന്ന് നിർഭയയുടെ അച്ഛനും പ്രതികരിച്ചു. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്കും രാഷ്ട്രപതിക്കും കൂടെ നിന്ന എല്ലാവർക്കും അവർ നന്ദി അറിയിച്ചു.
അതോടൊപ്പം നീതിക്കായി ഇത്രയും നാൾ കാത്തിരിക്കേണ്ടി വന്നതിലെ അമർഷവും അവർ പങ്കുവെച്ചു. ഇന്ത്യൻ നിയമവ്യവസ്ഥയിലെ പഴുതുകൾ മുതലെടുത്താണ് ഇത്തരം കുറ്റവാളികൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതെന്നും ഒന്നിനു പിറകെ ഒന്നായി ഹർജികൾ സമർപ്പിച്ച് ശിക്ഷ വൈകിപ്പിക്കാൻ ശ്രമിച്ചത് അതിന് തെളിവാണെന്നും രാജ്യത്തെ സ്ത്രീകൾക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും ആശാ ദേവി വ്യക്തമാക്കി. ഈ വിധിയിലൂടെ രാജ്യത്തെ പെൺകുട്ടികൾ സുരക്ഷിതരാണെന്ന ബോധം വളരുമെന്നും, ഇത്തരം ക്രൂരതകൾ ചെയ്യുന്നവർക്കുള്ള ശിക്ഷ ഇതായിരിക്കുമെന്ന ബോധ്യം എല്ലാവർക്കുമുണ്ടാകുമെന്നും ആശാദേവി പറഞ്ഞു.
English Summary: Nirbhaya execution responds of mother
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.