June 30, 2022 Thursday

Latest News

June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022

നിർഭയ: ഹർജി നാളെ പരിഗണിക്കും

By Janayugom Webdesk
January 27, 2020

രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെതിരെ നിര്‍ഭയ കേസ് പ്രതി മുകേഷ് കുമാര്‍ സിങ് സമർപ്പിച്ച ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേസ് അതിവേഗം പരിഗണിക്കാമെന്നും രജിസ്ട്രിയെ സമീപിക്കാനും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ഹര്‍ജിക്കാരന്റെ അഭിഭാഷകനോടു നിര്‍ദ്ദേശിച്ചു.
നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ മുകേഷ് കുമാര്‍ തന്റെ ദയാഹര്‍ജി രാഷ്ട്രപതി വേഗത്തില്‍ തള്ളുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. വധശിക്ഷയില്‍ ഇളവു വേണമെന്നും ഹര്‍ജിയിലുണ്ട്. ജസ്റ്റിസ് എന്‍ വി രമണ അദ്ധ്യക്ഷനായ അഞ്ചംഗ ബഞ്ച് കേസിലെ പ്രതികളായ മുകേഷ് കുമാറിന്റെയും വിനയ് കുമാര്‍ ശര്‍മ്മയുടെയും തിരുത്തല്‍ ഹര്‍ജികള്‍ നേരത്തെ തള്ളിയിരുന്നു. ഇതിനു ശേഷമാണ് മുകേഷ് ദയാഹര്‍ജിയുമായി രാഷ്ട്രപതിയെ സമീപിച്ചത്.

Eng­lish sum­ma­ry: Nirb­haya: The peti­tion will be heard tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.