നിര്‍ഭയ കേസ് പ്രതി പവന് ഗുപ്തയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ആര്. ഭാനുമതി, അശോക് ഭൂഷണ്. എ.എസ് ഭൊപ്പണ്ണ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ല എന്നായിരുന്നു പവര്‍ ഗുപ്തയുടെ ഹര്‍ജി.
നീതിപൂര്‍വം വിചാരണ നടന്നില്ലെന്ന് പ്രതിഭാഗം വാദിച്ചു. സംഭവം നടക്കുമ്പോള്‍ പ്രതിയ്ക്ക് 16 വയസ്സായിരുന്നു. പ്രായത്തിന്റെ കാര്യത്തില്‍ വിചാരണ കോടതി തിടുക്കത്തില്‍ വിധി കല്പിച്ചുവെന്നും ജനന രേഖ ഡല്‍ഹി പൊലീസ് മറച്ചുവെച്ചുവെന്നും പ്രതിഭാഗം വാദിച്ചു. അഡ്വ.എ.പി സിങാണ് പവന് ഗുപ്തക്ക് വേണ്ടി ഇന്ന് കോടതിയില്‍ ഹാജരായത്. പവന് ഗുപ്തയുടെ അഭിഭാഷകന് സ്കൂള്‍ രേഖകളടക്കം കോടതിയില്‍ ഹാജരാക്കിയിരുന്നു.
അതേസമയം കേസ് വിചാരണയുടെ ഒരു ഘട്ടത്തിലും പ്രതി പ്രായപൂര്‍ത്തി ആകാത്ത ആളാണെന്ന തെളിയിക്കപ്പെട്ടിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി നേരത്തെ ഈ വാദം തള്ളിയിട്ടുണ്ട്. അതിനപ്പുറത്തേക്ക് ഇപ്പോള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പുതുതായി ഒന്നും കൊണ്ടുവരാനായിട്ടില്ലെന്ന് ജസ്റ്റിസ് ഭാനുമതി വ്യക്തമാക്കി.
ഫെബ്രുവരി ഒന്നിന് രാവിലെ ആറിന് പ്രതികളെ തീഹാര്‍ ജയിലില്‍ തൂക്കിലേറ്റാന്‍ പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് പവന് ഗുപ്ത പ്രായ പൂര്‍ത്തിയായിട്ടില്ലെന്ന വാദമുന്നയിച്ച് ഹര്‍ജി നല്‍കിയത്. വിചാരണ കോടതിയും ഹൈകോടതിയും ഹര്‍ജി തള്ളിയതോടെയാണ് പവന് ഗുപ്ത സുപ്രീംകോടതിയെ സമീപിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.